പത്തനംതിട്ടയില്‍ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് തെങ്ങില്‍ കയറി കുരങ്ങന്‍; കുടുങ്ങി മരംവെട്ടു തൊഴിലാളി

പെരിങ്ങര പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ എസ് സനല്‍കുമാറിന്റെ വീട്ടില്‍ വിറക് വെട്ടാന്‍ എത്തിയ പെരിങ്ങര സ്വദേശി രമണന്റെ മൊബൈല്‍ ഫോണുമായാണ് കുരങ്ങന്‍ കടന്നത്

പത്തനംതിട്ട: വിറകുവെട്ടുകാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് തെങ്ങില്‍ കയറി കുരങ്ങന്‍. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.പെരിങ്ങര പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ എസ് സനല്‍കുമാറിന്റെ വീട്ടില്‍ വിറക് വെട്ടാന്‍ എത്തിയ പെരിങ്ങര സ്വദേശി രമണന്റെ മൊബൈല്‍ ഫോണുമായാണ് കുരങ്ങന്‍ കടന്നത് .

വിറക് വെട്ടുന്നതിന് സമീപത്തായി വെച്ചിരുന്ന ഫോണ്‍ കുരങ്ങന്‍ കൈക്കലാക്കുകയായിരുന്നു. ഫോണ്‍ കൈക്കലാക്കി തെങ്ങില്‍ ഓടിക്കയറുകയായിരുന്നു. എന്നാല്‍ കുറച്ച് നേരത്തിന് ശേഷം കുരങ്ങന്‍ ഫോണ്‍ ഉപേക്ഷിച്ച് മറ്റൊരു മരത്തില്‍ കയറി. ഒരു മാസമായി പെരിങ്ങരയിലും പരിസരപ്രദേശങ്ങളിലും വാനരന്മാരുടെ ശല്യം വര്‍ധിക്കുകയാണെന്ന പരാതിയും ഉണ്ട്.

Content Highlights: Monkey snatches mobile phone and climbs coconut tree

To advertise here,contact us