പത്തനംതിട്ട: പത്തനംതിട്ടയിൽ നവജാതശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട മെഴുവേലി ആലക്കോട് ആണ് സംഭവം. കുഞ്ഞിൻ്റെ അമ്മ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ അമ്മ തന്നെ ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
കുഞ്ഞിൻ്റെ വീടിൻ്റെ അയൽപക്കത്തെ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ബികോം വിദ്യാർഥിനിയാണ് കുഞ്ഞിൻ്റെ അമ്മ.
Content Highlights- Newborn baby's body found in Pathanamthitta, suspected to have been abandoned by mother