പാലക്കാട്: സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. കോങ്ങാട് കരുണയില്‍ ഗോപീകൃഷ്ണന്റെ മകള്‍ ഗൗരി ജി കൃഷ്ണ (18) ആണ് മരിച്ചത്. മുണ്ടൂര്‍ യുവക്ഷേത്ര കോളേജിലെ രണ്ടാം വര്‍ഷ ബിഎസ്സി കെമിസ്ട്രി വിദ്യാര്‍ത്ഥിനിയാണ് ഗൗരി. പാലക്കാട് കോങ്ങാട് മല്ലിക്കല്‍ ബസ് സ്റ്റോപ്പിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്.
രാവിലെ കോളേജിലേക്ക് പോകുന്നതിനായി ബസില്‍ കയറിയ ഗൗരിയുടെ ഒരു ഷൂ അഴിഞ്ഞു പുറത്തേക്ക് വീഴുകയായിരുന്നു. ഇത് എടുക്കാനായി കുട്ടി പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ടെടുക്കുകയും കുട്ടി തെറിച്ചുവീഴുകയും ചെയ്തു. മുന്നോട്ടെടുത്ത ബസ് ഗൗരിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഉടന്‍തന്നെ കുട്ടിയെ പാലക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Content Highlights: Palakkad Student Loses Life After Falling From Moving Private Bus