പാലക്കാട്: ഫേസ്ബുക്കിൽ ഓഫര്‍ പരസ്യം കണ്ട് ഡ്രോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് കുപ്പിവെള്ളം. പാലക്കാട് ഒറ്റപ്പാലം പനമണ്ണ സ്വദേശിയാണ് കബളിപ്പിക്കപ്പെട്ടത്. കൊറിയര്‍ ചാര്‍ജ് അടക്കം 2200 രൂപ യുവാവ് നല്‍കിയിരുന്നു. ഇന്‍ഡോ ഗാഡ്ജറ്റ്സ് എന്ന ഫേസ്ബുക്ക് പേജിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. മലയാളി യുവാവിന്റെ ശബ്ദത്തിലുള്ള പരസ്യ വീഡിയോ കണ്ടാണ് യുവാവ് ഡ്രോണ്‍ ക്യാമറ ഓര്‍ഡര്‍ ചെയ്യുന്നത്. കൊറിയര്‍ ആയി ലഭിച്ച പാഴ്സല്‍ തുറന്നു നോക്കിയപ്പോള്‍ ഡ്രോണിനു പകരമുണ്ടായിരുന്നത് 2 കുപ്പിവെള്ളമായിരുന്നു. സംഭവത്തില്‍ യുവാവ് ഒറ്റപ്പാലം പൊലീസില്‍ പരാതി നല്കി.
Content Highlights: A young man allegedly received a bottle of water instead of the drone he ordered after responding to a Facebook offer