കാട്ടുപന്നി കുറകെ ചാടി ഓട്ടോമറിഞ്ഞു; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

അപകട സമയത്ത് പാതയിലുണ്ടായിരുന്ന മറ്റ് യാത്രക്കാരാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്

പാലക്കാട്: കാട്ടുപന്നി കുറകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോമറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. ആറാട്ടുതൊടി ഭാഗത്ത് പൊത്തിരത്ത് വീട്ടില്‍ രാമകൃഷ്ണന്‍ (52)ആണ് പരിക്കേറ്റത്. പാലക്കാട് തച്ചനാട്ടുകര പാലോട്ടിലാണ് സംഭവം.

കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡ് സൈഡിലേക്ക് മറിയുകയും ഡ്രൈവര്‍ വാഹനത്തിന്റെ അടിയില്‍ പെടുകയുമായിരുന്നു. അപകട സമയത്ത് പാതയിലുണ്ടായിരുന്ന മറ്റ് യാത്രക്കാരാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. അപകടത്തില്‍ രാമകൃഷ്ണന്റെ വാരിയെല്ലിനും തലയ്ക്കും കൈകകാലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Content Highlights: Wild Boar Causes Auto Rickshaw Accident, Driver Seriously Injured

To advertise here,contact us