പാലക്കാട് വാണിയംകുളത്ത് നിന്നും കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ച വാഹനം കണ്ടെത്തി

കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് കുടുംബത്തെ കാണാതായത്

പാലക്കാട്: വാണിയംകുളത്ത് നിന്നും കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ച വാഹനം കണ്ടെത്തി. മലപ്പുറം വഴിക്കടവ് ചുരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വാഹനം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് കുടുംബത്തെ കാണാതായത്. വാണിയംകുളം കൃഷ്ണകൃപ വീട്ടില്‍ ബാബു ഭാസ്‌കര്‍ (68), ഭാര്യ രമാദേവി (65), മകന്‍ വിഷ്ണു (32) എന്നിവരെയാണ് കാണാതായത്. ഇവരുടെ വാണിയംകുളത്തുള്ള വീട് കഴിഞ്ഞ നാല് ദിവസമായി പൂട്ടിയിട്ട നിലയിലാണ്. സംഭവത്തില്‍ വഴിക്കടവ് പൊലീസിന്റെയും ഷൊര്‍ണൂര്‍ പൊലീസിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് വ്യാപക തിരച്ചില്‍ തുടരുകയാണ്.

ബന്ധുവീട്ടിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയാണെന്ന് അയല്‍വാസികളോട് പറഞ്ഞാണ് ഇവര്‍ വീട്ടില്‍ നിന്നും പുറപ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം. പാലക്കാട് വാണിയാകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ നാല് ദിവസമായി കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഷൊര്‍ണൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Content Highlights: Vehicle Used by Missing Three Member Family from Palakkad’s Vaniyamkulam Found

To advertise here,contact us