അട്ടപ്പാടി ചുരത്തില്‍ മരം വീണ് ആംബുലന്‍സ് കുടുങ്ങി; ചികിത്സ കിട്ടാതെ ആദിവാസി യുവാവ് മരിച്ചു

ആദിവാസി യുവാവിനെ വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടയിലാണ് മരണം

പാലക്കാട്: അട്ടപ്പാടി ചുരത്തില്‍ മരം വീണ് ആംബുലന്‍സ് കുടുങ്ങിയതോടെ ചികിത്സ വൈകി യുവാവിന് ദാരുണാന്ത്യം. വെള്ളമാരി ഉന്നതിയിലെ സജീവ് കുമാര്‍ (25) ആണ് മരിച്ചത്. പനിയും, ശ്വാസം മുട്ടലുമായി ഗുരുതരാവസ്ഥയിലായിരുന്ന ആദിവാസി യുവാവിനെ വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്‌പെഷാലിറ്റി ആശുപത്രിയില്‍ നിന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ചുരത്തില്‍ മന്ദംപ്പൊട്ടിക്ക് സമീപം മരം വീണ് ആംബുലന്‍സ് ഒരു മണിക്കൂര്‍ ചുരത്തില്‍ കുടുങ്ങിയതോടെ ചികിത്സ വൈകുകയായിരിന്നു.

Content Highlights: A young man died after an ambulance got stuck at Attappadi Churam when a tree fell on the road

To advertise here,contact us