പാലക്കാട്: സൗഹൃദം സ്ഥാപിച്ച് സർക്കാർ ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. പാലക്കാട് വടക്കഞ്ചേരി പരുവാശേരി യുഎസ്ബി ഗാര്‍ഡനില്‍ പ്രിന്‍സി(46)യാണ് പിടിയിലായത്. ലക്കിടി സ്വദേശിയായ റിട്ട. റവന്യൂ ഉദ്യോഗസ്ഥനാണ് സര്‍വീസിലിരിക്കെ തട്ടിപ്പിന് ഇരയായത്.
സൗഹൃദത്തിന്റെ പേരില്‍ പണവും മൊബൈല്‍ ഫോണുകളും അടക്കം പ്രതി കൈക്കലാക്കി. ബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിന്നീട് പണം തട്ടിയത്. ഇരകളുടെ കൂട്ടത്തില്‍ ഇനിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉണ്ടെന്ന് സംശയമുണ്ട്. ഒറ്റപ്പാലം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പ്രതി നിലവിൽ റിമാന്‍ഡിലാണ്.
Content Highlights: A woman has been arrested for allegedly cheating a revenue officer and obtaining ₹20 lakh