പാലക്കാട് വയോധികരായ ദമ്പതികൾ മരിച്ച നിലയിൽ

പാലക്കാട് മണ്ണാർക്കാട് സ്വദേശികളാണ് മരിച്ചത്

പാലക്കാട്: പാലക്കാട് വയോധികരായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് സ്വദേശികളാണ് മരിച്ചത്. മണ്ണാർക്കാട് ശിവൻകുന്ന് അങ്കനവാടിക്ക് സമീപം അമ്പലക്കുളത്തിൽ വീട്ടിൽ അയ്യപ്പൻ ( 86), ഭാര്യ കല്ല്യാണിക്കുട്ടി (76) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും വാർദ്ധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്നു. ഇരുവരെയും കാണാത്തതിനെ തുടർന്ന് വീട്ടിൽ മക്കൾ നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Elderly couple found dead in Palakkad

To advertise here,contact us