പാലക്കാട്: പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച അപകടത്തിൽ ഒരു മരണം. ഇന്ന് രാവിലെ ആയിരുന്നു അപകടം.നാട്ടുകൽ അമ്പത്തി അഞ്ചാം മൈലിൽ താമസിക്കുന്ന റഫീക്കാണ് (51) മരിച്ചത്. കൊടക്കാട് പള്ളിയിലെ ജീവനക്കാരനാണ് റഫീക്ക്. കൂടെയുണ്ടായിരുന്ന ഭാര്യ ഷാഹിദ( 48) പരിക്കേറ്റു ചികിത്സയിലാണ്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റിരുന്നു. രണ്ടു പേർ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Content Highlights: One person was killed after two two-wheelers collided on the Palakkad–Kozhikode National Highway