മലപ്പുറം: എടപ്പാള്‍ മാണൂരില്‍ കാറിടിച്ച് സ്കൂട്ടർ യാത്രികരായ അധ്യാപികയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്. പോത്തനൂര്‍ ജിയുപി സ്കൂളിലെ അധ്യാപികയായ സിന്ധു(48), മകള്‍ ശ്രീലക്ഷ്മി(26)എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ മാണൂരില്‍ ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യം റിപ്പോര്‍ട്ടറിന് ലഭിച്ചു.
Content Highlights: teacher and her daughter sustained serious injuries after being hit by a car at Manoor in Edappal