തൃശ്ശൂർ: ചേലക്കോട് നിയന്ത്രണം വിട്ട ലോറി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് മരിച്ചത്. സംസ്ഥാനപാതയിൽ ഇന്ന് രാവിലെയാണ് അപകടം. നിയന്ത്രണം വിട്ട മിൽമയുടെ ടാങ്കർ ലോറി ഇരുവരുടെയും ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇരുവരെയും ഫയർ ഫോഴ്സും, നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്.
Content Highlights: Uncontrolled Lorry Crashes in Chelakkode Accident