കോഴിക്കോട്: കോഴിക്കോട് എ സി പൊട്ടിത്തെറിച്ച് അപകടം. താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിലെ എസി യില്‍ ഗ്യാസ് നിറക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. ഇന്ന് വൈകീട്ട് 6 മണിയോടെയായിരുന്നു സംഭവം.അപകടത്തില്‍ രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. താമരശ്ശേരി ചോയിമഠം സ്വദേശി പ്രയേഷ്, കൊടുവള്ളി കളരാന്തിരി സ്വദേശി ദീപക് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച എസിയുടെ ഭാഗങ്ങള്‍ 50 മീറ്ററോളം അകലെ യുള്ള വീടിന്റെ മുറ്റത്തുവരെ എത്തിയിരുന്നു. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Content Highlights: An air conditioner explosion caused an accident in which two people sustained burn injuries