കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ജ്യൂസില്‍ മയക്കുമരുന്ന് നല്കി ലൈംഗികമായി ഉപദ്രവിച്ച ജിം ട്രെയ്നര്‍ അറസ്റ്റില്‍. അത്തോളി സ്വദേശി റിഷാദ് ആണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വൈത്തിരിയിലെ വില്ലയിലെത്തിച്ച് പീഡിപ്പിച്ചതായായിരുന്നു പരാതി. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ എലത്തൂർ പൊലീസ് കേസെടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ ഇയാൾ ഫോണില്‍ പകര്‍ത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlight : A gym trainer was arrested in Kozhikode in connection with a POCSO case. The arrest was made as part of the investigation into the case.