കോഴിക്കോട് : കുന്ദമംഗലത്ത് വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. എക്സിക്യൂട്ടീവ് സ്നാച്ചര്‍ എന്ന് അറിയപ്പെടുന്ന ചേവായൂര്‍ സ്വദേശി ഷഹനൂപാണ് പിടിയിലായത്. കുന്ദമംഗലം പൊലീസാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വയോധികയുടെ ഒന്നര പവന്റെ സ്വര്‍ണ്ണമാല കവര്‍ന്നത്. ബൈക്കില്‍ എത്തിയ പ്രതി മാല പിടിച്ചു പറിക്കുകയായിരുന്നു.
Content Highlights: Police have arrested the accused in the case of stealing an elderly woman’s gold chain in Kundamangalam.