ലോട്ടറി അടിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ചു; ലോട്ടറി വിൽപനക്കാരനിൽ നിന്ന് പണം തട്ടിയതായി പരാതി

കോഴിക്കോട് കാരപ്പറമ്പിലെ വിജയകുമാറിൽ നിന്നാണ് അജ്ഞാതൻ പണം തട്ടിയത്

കോഴിക്കോട്: സമ്മാനാർഹമായ ടിക്കറ്റ് എന്ന് തെറ്റിദ്ധരിപ്പിച്ച് ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. കോഴിക്കോട് കാരപ്പറമ്പിലെ വിജയകുമാറിൽ നിന്നാണ് അജ്ഞാതൻ

പണം തട്ടിയത്. 500 രൂപ സമ്മാനാർഹമായ 10 ടിക്കറ്റുകളുമായിട്ടാണ് ഇയാൾ വിജയകുമാറിന്റെ സമീപത്ത് എത്തിയത്. ഇതിൽ നാലെണ്ണത്തിന് വിജയകുമാർ പണം നൽകുകയായിരുന്നു. ഏജൻസിയിൽ പണത്തിനായി ടിക്കറ്റ് സമർപ്പിച്ചപ്പോഴാണ് ടിക്കറ്റിലെ നമ്പർ തിരുത്തിയതായി വ്യക്തമായത്. സംഭവത്തിൽ വിജയകുമാർ പൊലീസിൽ പരാതി നൽകി.

Content Highlight : A complaint has been filed alleging that money was fraudulently taken from a lottery seller. Authorities have begun examining the allegations and are expected to take further action based on the investigation findings.

To advertise here,contact us