പൊല്ലാപ്പ് പിടിച്ച് റീൽ; ബോംബ് നിർമ്മിച്ച് പൊട്ടിക്കുന്ന റീൽ പരിശോധിക്കാൻ പൊലീസ്

ബോംബ് നിര്‍മിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് വീഡിയോയാണ് ചിത്രീകരിച്ചിരിക്കുന്നത്

കോഴിക്കോട്: വടകരയില്‍ ബോംബ് പൊട്ടിക്കുന്ന റീല്‍ വൈറല്‍. നാടന്‍ ബോംബ് പൊട്ടിക്കുന്ന റീലാണ് പേരാമ്പ്ര നാദാപുരം പ്രദേശങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. പാലേരി തൊടത്താന്‍കണ്ടി പുഴയുടെ തീരത്താണ് വീഡിയോ ചിത്രീകരിച്ചത്.

ബോംബ് നിര്‍മിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വീഡിയോയാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ ഈ ബോംബ് യഥാര്‍ത്ഥ ബോംബാണോ എന്നതില്‍ വ്യക്തതയില്ല. ദൃശ്യങ്ങള്‍ ചിത്രീകരിച്ചവരെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല.

വ്യാപകമായി ഈ റീലുകള്‍ പ്രചരിക്കുകയാണ്. അതേസമയം റീലിനെ കുറിച്ച് പരിശോധിക്കാമെന്ന് പൊലീസ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

Content Highlights: Reel about bombing viral in Kozhikode Vadakara

To advertise here,contact us