ഉത്സവത്തിനിടെ തര്‍ക്കം; കോമരത്തിന്റെ വാള്‍ ഉപയോഗിച്ച് 3 പേരെ വെട്ടി

2 പേര്‍ക്ക് വയറിനും ഒരാള്‍ക്ക് തലയ്ക്കുമാണ് വെട്ടേറ്റത്

താമരശ്ശേരി: ഉത്സവത്തിനിടെ ഉണ്ടായ തര്‍ക്കം രൂക്ഷമായതിന് പിന്നാലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ചാലക്കര ഇരട്ടക്കുളങ്ങരയിലാണ് സംഭവം. കാവിലെ ഉത്സവം സംബന്ധിച്ചായിരുന്നു തര്‍ക്കം.

കോമരത്തിന്റെ വാള്‍ ഉപയോഗിച്ചാണ് വെട്ടിയത്. 2 പേര്‍ക്ക് വയറിനും ഒരാള്‍ക്ക് തലയ്ക്കുമാണ് വെട്ടേറ്റത്. പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് സ്ത്രീകള്‍ക്കും പരുക്കേറ്റു. പരിക്കേറ്റവര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Content Highlights: Quarrel at Festival in Thamarassery. 3 people were assaulted with Komaram's sword

To advertise here,contact us