കോഴിക്കോട്: താമരശ്ശേരിയിൽ ലോറി ദേഹത്ത് കയറി ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം. താമരശ്ശേരി-കൊയിലാണ്ടി റോഡിൽ എസ്റ്റേറ്റ് മുക്ക് പെട്രോൾ പമ്പിന് മുൻവശത്ത് വെച്ചായിരുന്നു അപകടം. താമരശ്ശേരി തച്ചംപൊയിൽ സ്വദേശി ഉദയകുമാറാണ് മരിച്ചത്. ഉദയകുമാർ സഞ്ചരിച്ച ബുള്ളറ്റിൽ ലോറി തട്ടി റോഡിൽ തെറിച്ച് വീഴുകയും ദേഹത്ത് ലോറി കയറുകയുമായിരുന്നു.രാവിലെ 11 മണിയോടെയായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Content Highlights: Bullet passenger dies tragically after being hit by lorry in Thamarassery