ജങ്കാറിൽ കയറ്റുന്നതിനിടെ നിയന്ത്രണം വിട്ടു; കോഴിക്കോട് കാർ ചാലിയാറിൽ വീണു

അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു

കോഴിക്കോട്: ജങ്കാറിൽ കയറ്റുന്നതിനിടെ നിയന്ത്രണം വിട്ട കാർ ചാലിയാറിൽ വീണു. ചാലിയത്തുനിന്ന് ബേപ്പൂരിലേക്കു പോകാൻ ജങ്കാറിലേക്കു കയറ്റാൻ റിവേയ്സ് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു.

ഇന്നലെ വൈകീട്ടാണ് അപകടം സംഭവിച്ചത്. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി മുഹമ്മദ് ഹനീഫയും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. നാട്ടുകാരും കോസ്റ്റൽ പൊലീസും ചേർന്ന് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. മീഞ്ചന്തയിൽ നിന്നും ഫയർഫോഴ്സും യൂണിറ്റും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി.

Content Highlight: It lost control while loading the junkar; Kozhikode car fell into chalier

To advertise here,contact us