കൊല്ലം: പാറാവുകാരന് ലോക്കപ്പ് പൂട്ടാന്‍ മറന്നതിനെ തുടര്‍ന്ന് കൊല്ലത്ത് മോഷണ പരാതിയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ആള് മുങ്ങി. കുണ്ടറ പൊലീസ് സ്റ്റേഷനിലാണ് സംഭവം. എഴുകോണ്‍ സ്വദേശി വൈജേഷാണ് പൊലീസ് കസ്റ്റഡിയില്‍ നിന്ന് മുങ്ങിയത്. വീടിന്റെ വയറിങ്, പ്ലംബിങ് സാമഗ്രികള്‍ മുറിച്ചുകടത്തിയ പരാതിയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കണ്ട്രോള് റൂമിലെ പൊലീസുകാരാണ് ഇയാളെ കുണ്ടറ സ്റ്റേഷനില്‍ എത്തിച്ചത്. സ്റ്റേഷനിലെ തിരക്ക് കാരണം പാറാവ് ഡ്യൂട്ടിക്കാരന് സെല്ല് ലോക്ക് ചെയ്യാന്‍ വിട്ടു പോവുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്.
Content Highlights: A man taken into police custody in connection with a theft complaint escaped from Kundara police station in Kollam after the lockup cell was reportedly left unlocked. The man, identified as Ezhukone native Waijesh, had been brought to the station by control room personnel. Due to the rush at the station, the duty officer reportedly failed to secure the lockup, allowing him to leave the premises.