കൊല്ലത്ത് ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ത്ഥി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

കൊല്ലം: കൊല്ലത്ത് ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ത്ഥി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍. കടയ്ക്കല്‍ സ്വദേശിയായ വൈഷ്ണവിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 23 വയസായിരുന്നു. കിടപ്പുമുറിയിലെ ജനറല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

ശനിയാഴ്ച രാത്രി 10.45 ഓടെയായിരുന്നു സംഭവം നടന്നത്. മുറിയിലെ ജനലില്‍ ഷാളില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് വൈഷ്ണവിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 194-ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights- A fashion designing student was found dead inside her house in Kollam, Kerala

To advertise here,contact us