കൊല്ലം: കൊല്ലം നിലമേലില് ഭീമന് പെരുമ്പാമ്പിനെ പിടികൂടി. നൂറു കിലോ ഭാരമുളള പെരുമ്പാമ്പിനെയാണ് പിടികൂടിയത്. പരുത്തിപ്പളളി ആര്ആര്ടി അംഗം റോഷ്നിയാണ് പെരുമ്പാമ്പിനെ പിടികൂടിയത്. നിലമേല് സ്വദേശിയായ മണിയന്റെ പറമ്പിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. തുടര്ന്ന് ഇവര് പരുത്തിപ്പളളി റേഞ്ച് ഓഫീസില് വിവരമറിയിക്കുകയായിരുന്നു.
നൂറ് കിലോയിലധികം ഭാരവും 14 അടി നീളവുമുളള പെരുമ്പാമ്പിനെയാണ് പിടികൂടിയത്. ഭാരവും വലിപ്പവും മൂലം പാമ്പിനെ റെസ്ക്യു ബാഗിലേക്ക് കയറ്റാന് കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു. രണ്ടുപേര് ചേര്ന്നാണ് പാമ്പിനെ പിടികൂടി വാഹനത്തില് കയറ്റിയത്. പാമ്പിനെ നിലവില് വനംവകുപ്പ് ആസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
Content Highlights: Weighing 100 kg and 14 feet long: Giant python caught in Kollam