തലശ്ശേരിയിൽ ജില്ലാ കേടതി സമുച്ചയത്തിലെ ലിഫ്റ്റ് തകർന്നു; അഭിഭാഷകന് പരിക്ക്

പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതിന് മുന്‍പാണ് ലിഫ്റ്റ് തകര്‍ന്നത്

കണ്ണൂര്‍: തലശ്ശേരി ജില്ലാ കോടതി സമുച്ചയത്തിലെ ലിഫ്റ്റ് തകര്‍ന്ന് അഭിഭാഷകര്‍ക്ക് പരിക്ക്. പരിക്കേറ്റ അഭിഭാഷകനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതിന് മുന്‍പാണ് ലിഫ്റ്റ് തകര്‍ന്നത്. മുന്‍പും അഭിഭാഷകർ ലിഫ്റ്റില്‍ കുടുങ്ങിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംഭവത്തില്‍ കെട്ടിട നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായി സംശയമുണ്ട്.

Content Highlight;

To advertise here,contact us