കണ്ണൂർ: പെരുമ്പാമ്പിനെ കൊന്ന് കറിവെച്ചുകഴിച്ച രണ്ടുപേർ പിടിയിൽ. കണ്ണൂർ പാണപ്പുഴയിലാണ് സംഭവം. പാണപ്പുഴ സ്വദേശികളായ യു പ്രമോദ്, സി ബിനീഷ് (37) എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്. റേഞ്ച് ഓഫീസര്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്ന്നായിരുന്നു അന്വേഷണം.
തളിപ്പറമ്പ് റേഞ്ച് ഓഫീസര് പി വി സനൂപ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സ്പെഷ്യല് ഡ്യൂട്ടി സെക്ഷന് ഫോറസ്റ്റ് ഓഫീസര് സി പ്രദീപന്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്മാരായ പി പി രാജീവന്, എം വീണ, ഡ്രൈവര് ആര് കെ രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്ഡില് 371-ാം നമ്പര് വീട്ടുപരിസരത്ത് വെച്ചാണ് ഇവർ പിടിയിലായത്.
Content Highlights: Two arrested for killing and eating a python at kannur