'കള്ളൻ, ഒറ്റുകാരൻ'; എം കെ രാഘവനെതിരെ പയ്യന്നൂരിൽ പോസ്റ്ററുകൾ

ഈ പോസ്റ്ററുകൾ പിന്നീട് രാഘവൻ അനുകൂലികൾ നശിപ്പിച്ചു

കണ്ണൂർ: എം കെ രാഘവൻ എംപിക്കെതിരെ പയ്യന്നൂരിലെ കോൺഗ്രസ്സ് ഓഫീസിൻ്റെ മതിലിലും നഗരത്തിൽ വിവിധ ഇടങ്ങളിലും പോസ്റ്ററുകൾ. 'എം കെ രാഘവന് മാപ്പില്ല, മാടായി കോളേജിൽ കോഴ വാങ്ങി സിപിഐഎം കാരന് നിയമനം കൊടുത്ത എം കെ രാഘവൻ ഒറ്റുകാരൻ, കള്ളൻ എം കെ രാഘവൻ' എന്നിങ്ങനെയായിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ പോസ്റ്ററുകൾ പിന്നീട് രാഘവൻ അനുകൂലികൾ നശിപ്പിച്ചു.

മാടായി കോളേജില്‍ എം കെ രാഘവന്‍ എംപി ബന്ധു എം കെ ധനേഷ് ഉള്‍പ്പെടെ മൂന്ന് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ നീക്കം നടത്തി എന്നായിരുന്നു ഉയര്‍ന്ന ആരോപണം. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കണ്ണൂര്‍ ഡിസിസി നടപടിയെടുത്തിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്യുകയാണ് ഡിസിസി ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവെച്ചിരുന്നു.

Also Read:

National
56 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം; രാ​ജസ്ഥാനിൽ കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിക്കാനായില്ല

അതേസമയം, മാടായി കോളേജിനെ കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നായിരുന്നു എം കെ രാഘവന്‍ എം പിയുടെ പ്രതികരണം. നാല് അനധ്യാപക തസ്തികകളിലേക്കാണ് ഇന്റര്‍വ്യൂ നടത്തിയത്. പിഎസ്‌സി മാര്‍ഗനിര്‍ദേശം അനുസരിച്ചായിരുന്നു നടപടി. ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ സുപ്രീംകോടതി നിര്‍ദേശം പാലിച്ചിരുന്നു. ഭിന്നശേഷി നിയമനം നല്‍കേണ്ടിയിരുന്ന പോസ്റ്റായിരുന്നു അതെന്നും എം കെ രാഘവന്‍ മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.

content highlights- Posters against 'thief, traitor' MK Raghavan in Payyannur

To advertise here,contact us