കൊച്ചിയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍

ആലപ്പുഴ കരിയിലക്കുളങ്ങര സ്വദേശിയാണ്

കൊച്ചി: കൊച്ചിയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍. ആലപ്പുഴ കരിയിലക്കുളങ്ങര സ്വദേശി ധനുഷാണ് മരിച്ചത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ മൂന്നാം വര്‍ഷ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ്. കളമശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Engineering student Found dead in Kochi

To advertise here,contact us