ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് 54-കാരിക്ക് ദാരുണാന്ത്യം

മൃതദേഹം ഇന്ന് വൈകീട്ട് അഞ്ചിന് വസതിയില്‍ കൊണ്ടുവരും

ആലപ്പുഴം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന 54-കാരി മരിച്ചു. ചമ്പക്കുളം മണപ്ര തിരുനിലം വീട്ടില്‍ സുമിമോള്‍ ഫ്രാന്‍സിസ് ആണ് മരിച്ചത്. വീട്ടിലേക്ക് വരുന്ന വഴി പാടവരമ്പത്ത് വെച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് സുമിമോളെ അണലി കടിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയോടെ മരിച്ചു.

മൃതദേഹം ഇന്ന് വൈകീട്ട് അഞ്ചിന് വസതിയില്‍ കൊണ്ടുവരും. സംസ്‌കാരം ശനിയാഴ്ച 2.30-ന് ചമ്പക്കുളം കല്ലൂര്‍ക്കാട് സെന്റ് മേരീസ് ബസിലിക്കയില്‍ നടക്കും. ടി ജെ ജോസഫ് ആണ് ഭര്‍ത്താവ്. ബ്ലസ്റ്റണ്‍, ബ്ലെസ്സി, ബ്ലെസ്റ്റിന്‍ എന്നിവര്‍ മക്കളാണ്.

കഴിഞ്ഞ ദിവസം കൊല്ലം കടയ്ക്കല്‍ സ്വദേശി ശാലിനി (37)യും പാമ്പ് കടിയേറ്റ് മരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഒരാഴ്ച മുന്‍പാണ് ശാലിനിയെ പാമ്പ് കടിച്ചത്. വീടിനകത്തെ ഗ്യാസ് കുറ്റിയുടെ സമീപത്ത് നിന്നാണ് ഇവർക്ക് പാമ്പുകടിയേറ്റത്.

Content Highlights:54-Year-Old Woman Dies While Undergoing Treatment After Snake Bite

To advertise here,contact us