ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ മുകേഷ് അംബാനിക്ക് സ്ഥാനനഷ്ടം. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസ് സ്ഥാപകൻ ഴാങ് യിമിങ് മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ രണ്ടാമത്തെ വലിയ ശതകോടീശ്വരനായി. ബ്ലൂംബെർഗ് ബില്യണയർസ് ഇൻഡക്സിന്റെ പുതിയ കണക്കുകൾ പ്രകാരമാണ് ഴാങ് യിമിങ് അംബാനിയെ മറികടന്നത്.
ബൈറ്റ്ഡാൻസിന്റെ വിപണിമൂല്യം ഉയർന്നതോടെയാണ് ഴാങ് യിമിങ് അംബാനിയെ മറികടന്നത്. എഐ ബിസിനസിൽ ആളുകൾക്ക് ത്തോപര്യം കൂടിയതാണ് ബൈറ്റ്ഡാൻസിന്റെ മൂല്യം ഉയരാൻ കാരണം. ഴാങ് യിമിങ് ഇപ്പോഴത്തെ ആസ്തി 92.8 ബില്യൺ ഡോളറാണ്. ചൈനയിലെ ഏറ്റവും വലിയ കോടീശ്വരൻ കൂടിയാണ് ഴാങ് യിമിങ്.
ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതിയിൽ ഉള്ള ടിക്ടോക്കിന്റെ വളർച്ചയാണ് ഴാങ് യിമിങ്ങിന് തുണയായത്. കൂടാതെ എഐ ചാറ്റ്ബോട്ട് ആയ ഡൗബാവോയെയും ജനങ്ങൾ സ്വീകരിച്ചു. ചൈനയിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന എഐ ചാറ്റ്ബോട്ടാണ് ഇപ്പോൾ ഡൗബാവോ.
ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം ഴാങ് യിമിങ്ങിന്റെ ആസ്തിയിൽ 24 ബില്യൺ ഡോളറിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2012ൽ ചൈനയിലെ ബെയ്ജിങ്ങിൽ ഒരു ചെറിയ അപ്പാർട്മെന്റിലാണ് ഴാങ് യിമിങ് ബൈറ്റ്ഡാൻസ് ആരംഭിക്കുന്നത്. എഐ അധിഷ്ഠിത സേവനങ്ങൾ നൽകുന്ന കമ്പനിയായിട്ടാണ് ബൈറ്റ്ഡാൻസ് ആരംഭിച്ചത്. പിന്നീട് ടിക്ടോക് ലോഞ്ച് ചെയ്തതോടെയാണ് ലോകശ്രദ്ധയിലേക്ക് കമ്പനി എത്തിയത്.
Content Highlights: Mukesh Ambani has slipped to third place in Asia’s billionaire rankings as ByteDance founder Zhang Yiming surged ahead to become the continent’s second-richest person. The development reflects the growing influence of China’s technology sector and the immense value created by ByteDance, the parent company of TikTok