ബാബ രാംദേവിന് കോളടിച്ചു; പതഞ്‌ജലി ഫുഡ്സ് മാർച്ച് പാദത്തിൽ നേടിയത് വൻ ലാഭം

പതഞ്‌ജലി ഫുഡ് പ്രോഡക്ട്സ് നേടിയത് വൻ ലാഭം

ബാബ രാംദേവിന്റെ പതഞ്‌ജലി ഫുഡ് പ്രോഡക്ട്സ് മാർച്ച് സാമ്പത്തികപാദത്തിൽ നേടിയത് വൻ ലാഭം. കമ്പനിയുടെ ലാഭം 46 ശതമാനമാണ് കുതിച്ചുയർന്നത്. നികുതിക്ക് ശേഷമുള്ള വരുമാനം മാത്രം 524 കോടിയായി ഉയർന്നു. മുൻ വർഷം ഇതേ സമയം 359 കോടിയായിരുന്നു വരുമാനം.

ഭക്ഷ്യ എണ്ണ, എഫ്എംസിജി ബിസിനസുകളിലെ ശക്തമായ വളർച്ചയാണ് പതഞ്ജലിയുടെ വളർച്ചയ്ക്ക് നിർണായകമായത്.പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17% കൂടി. തുടർച്ചയായി 6% ഉം വർദ്ധിച്ച് 11217 കോടി രൂപയായി.

കമ്പനിയുടെ മൊത്ത ലാഭം 1398 കോടി രൂപയാണ്. പാക്കിങ് മെറ്റീരിയലുകളിൽ വിലവർധനവ് ഉണ്ടായതും എണ്ണവിലയിലെ അസ്ഥിരതയും മറ്റും ലാഭക്ഷമതയെ ബാധിച്ചതായാണ് കമ്പനി പറയുന്നത്.

വിറ്റഴിച്ച സാധനങ്ങളുടെ വില വാർഷികാടിസ്ഥാനത്തിൽ വരുമാനത്തിന്റെ ശതമാനം വർധിച്ചു. ഭക്ഷ്യ എണ്ണ ബിസിനസാണ് ഏറ്റവും വലിയ വരുമാനമുണ്ടാക്കിയത്. 8324 കോടി രൂപയുടെ വരുമാനമാണ് റിപ്പോർട്ട് ചെയ്തത്. മൊത്തം വിറ്റതിന്റെ ഏകദേശം 75% ബ്രാൻഡഡ് ഭക്ഷ്യ എണ്ണയാണ് വിറ്റുപോയത്. ഇതും ലാഭവളർച്ചയ്ക്ക് കാരണമായി.

പാം ഓയിലിന്റെ വിലയിൽ ഇക്കാലയളവിൽ വലിയ വർധനവാണ് ഉണ്ടായത്. ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ പാം ഓയിലിന്റെ വില 20 ശതമാനത്തോളം വർധിച്ചു. മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി ചെലവുകൾ വർധിച്ചത്, ചരക്ക് നിരക്കുകൾ വർധിച്ചത്, ഇൻഷുറൻസ് ചെലവുകൾ വർധിച്ചത്, ആഗോള വിതരണങ്ങൾ കർശനമാകുമെന്ന പ്രതീക്ഷകൾ എന്നിവയാണ് ഈ വർധനവിന് കാരണമായത്. സോയ എണ്ണയുടെ വിലയും ഈ പാദത്തിൽ 23% വർധിച്ചു.

എഫ്എംസിജി വിഭാഗത്തിലും മികച്ച വിൽപ്പനയാണ് ഉണ്ടായത്. ബിസ്കറ്റുകളാണ് ഏറ്റവും കൂടുതൽ വിറ്റുപോയത്. ത്രൈമാസ ലാഭം 14 ശതമാനം ഉയരുകയും ഒരു വർഷത്തിലെ ലാഭം 16% വർധിക്കുകയും ചെയ്തു. പതഞ്ജലിയുടെ പാല്‍ ബിസ്‌ക്കറ്റ് ബ്രാൻഡ് ഇപ്പോൾ 1300 കോടി രൂപയിലധികം വാർഷിക വിൽപ്പനയുള്ള ബ്രാൻഡായി മാറിയെന്നും തേങ്ങ ബിസ്‌ക്കറ്റുകൾ വിപണി വിഹിതം നേടുന്നത് തുടരുകയാണെന്നും കമ്പനി അറിയിച്ചു.

വീട്, വ്യക്തിഗത ആവശ്യങ്ങൾക്കുള്ള ഉത്പന്നങ്ങൾ, സ്കിൻകെയർ ഉത്പന്നങ്ങൾ എന്നിവയും, നെയ് ബിസിനസും വലിയ വരുമാനമുണ്ടാക്കി. സോയ ഉത്പന്നങ്ങളും വരുമാനമുണ്ടാക്കി. ജൂസുകൾക്കും മറ്റും മുൻപുണ്ടായിരുന്നതിനേക്കാൾ ആവശ്യക്കാരൻ ഉണ്ടായത്. കമ്പനിയുടെ ന്യൂട്രാസ്യൂട്ടിക്കൽ ബിസിനസ് 18 കോടി രൂപയുടെ വരുമാനമാണ് നേടിയത്. കയറ്റുമതിയിൽ നിന്ന് 32 കോടിയാണ് പതഞ്‌ജലി നേടിയത്. 2026 സാമ്പത്തിക വർഷത്തിൽ പതഞ്ജലി ഫുഡ്‌സ് 37 രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്തു.

Content Highlights: Patanjali Foods, backed by Baba Ramdev, reported a strong financial performance in the March quarter. The company's profit surged 46 percent year-on-year, while net profit after tax rose to ₹524 crore from ₹359 crore in the corresponding period last year.

To advertise here,contact us