ഐപിഒയിലൂടെ സ്പേസ് എക്സ് സമാഹരിച്ചത് 7,500 കോടി ഡോളര്‍. റെക്കോര്‍ഡ് വില്‍പ്പന സ്വന്തമാക്കി ഏറ്റവും വലിയ പൊതുമേഖലാ കമ്പനികളുടെ നിരയിലേക്ക് കടന്ന് സ്പേസ് എക്സ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്പേസ്എക്സ് ഐപിഒയില്‍ (Initial Public Offering) ഒരു ഓഹരിക്ക് 135 ഡോളര്‍ എന്ന നിരക്കില്‍ 555.6 മില്യണ്‍ ഓഹരികള്‍ക്ക് വില നിശ്ചയിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ പൊതുഓഹരി വില്‍പ്പന (IPO) എന്ന റെക്കോര്‍ഡ് സ്പേസ്എക്സ് സ്വന്തമാക്കി.
ഈ റെക്കോര്‍ഡ് ഇടപാടിലൂടെ ഇലോണ്‍ മസ്ക്കിന്റെ റോക്കറ്റ് കമ്പനിയായ സ്പേസ്എക്സിന് 75 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ സാധിച്ചു. ഇതോടെ കമ്പനിയുടെ വിപണി മൂല്യം ഏകദേശം 1.75 ട്രില്യണ്‍ ഡോളറിലെത്തി. വില നിശ്ചയിക്കുന്നതിന് മുമ്പുള്ള ആഴ്ചകളില്‍ പ്രതീക്ഷിച്ചിരുന്ന മൂല്യനിര്ണയമാണിത്. ഇത് 2019-ല്‍ സൗദി അരാംകോ നടത്തിയ 29.4 ബില്യണ്‍ ഡോളറിന്റെ ഐപിഒയേക്കാള്‍ ഇരട്ടിയിലധികം വലുപ്പമുള്ളതാണ്.
ഐപിഒ പൂര്‍ത്തിയായതോടെ സ്പേസ്എക്സ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളുടെ നിരയിലേക്ക് ഔദ്യോഗികമായി പ്രവേശിച്ചു. സ്പേസ്എക്സ് ഓഹരികള്‍ വെള്ളിയാഴ്ച മുതല്‍ Nasdaq സ്റ്റോക്ക് എക്സ്ചേഞ്ചില്‍ SPCX എന്ന ടിക്കര്‍ ചിഹ്നത്തില്‍ വ്യാപാരം ആരംഭിക്കും.
ലോകത്തിലെ ഏറ്റവും വലിയ പൊതുമേഖലാ കമ്പനികളുടെ നിരയിലേക്ക് കടന്നിരിക്കുകയാണ് സ്പേസ് എക്സ്. ഇതോടെ സ്ഥാപകനായ മസ്ക്ക് ലോകത്തിലെ ആദ്യ ട്രില്യണയര്‍ (1 ട്രില്യണ്‍ ഡോളര്‍ സമ്പത്തുള്ള വ്യക്തി) ആയേക്കും.
Content Highlights: SpaceX shattered IPO records by raising $75 billion at a $1.75 trillion valuation, bringing Elon Musk closer than ever to becoming the world's first trillionaire