കൊച്ചി: അക്ഷയതൃതീയ ദിവസം സംസ്ഥാനത്ത് വിറ്റുപോയത് 1260 കോടി രൂപയുടെ സ്വർണം. കേരളം മുഴുവനുമുള്ള 12000 ജുവല്ലറികളിൽ നിന്നായി വിറ്റുപോയ സ്വർണത്തിന്റെ കണക്കാണിത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ ആണ് കണക്ക് പുറത്തുവിട്ടത്.
900 കിലോയുടെ സ്വർണമാണ് വിറ്റുപോയത്. അക്ഷയ തൃതീയ ദിവസത്തിൽ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇത് സ്വർണം വാങ്ങാനെത്തിയവർക്ക് വലിയ ആശ്വാസമായി എന്നാണ് വിലയിരുത്തൽ.
അക്ഷയ തൃതീയ വേളയില്‍ ഇന്ത്യയിലെ സ്വര്‍ണ വിപണിയില്‍ വലിയ മാറ്റങ്ങള്‍ പ്രകടമാകുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സ്വർണം വാങ്ങുന്ന പരമ്പരാഗത രീതിക്ക് പകരം ഡിജിറ്റല്‍ സ്വര്‍ണ നിക്ഷേപങ്ങളിലേക്കും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കും നിക്ഷേപകര്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട് എന്നാണ് വിപണി വിദഗ്ധര്‍ നിരീക്ഷിച്ചിരുന്നത്.സ്വര്‍ണം ആഭരണമായി കൈവശം വെക്കുന്നതിലെ സുരക്ഷാ പ്രശ്നങ്ങളും സൂക്ഷിക്കാനുള്ള പ്രയാസവും കാരണം അനവധി നിക്ഷേപകരാണ് ഇപ്പോൾ ഡിജിറ്റല്‍ ഗോള്‍ഡ് തിരഞ്ഞെടുക്കുന്നത്.
പണിക്കൂലി നല്‍കേണ്ടതില്ല എന്നതും വില്ക്കുമ്പോള് മൂല്യം കുറയില്ല എന്നതുമാണ് നിക്ഷേപകരെ ഡിജിറ്റല്‍ ഗോള്‍ഡിലേക്ക് ആകര്‍ഷിക്കുന്നത്. ചെറിയ തുകയ്ക്ക് പോലും സ്വര്‍ണം വാങ്ങാമെന്ന സൗകര്യവും ജനപ്രീതി വര്‍ധിപ്പിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഡിജിറ്റല്‍ സ്വര്‍ണ നിക്ഷേപം ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തുന്നുണ്ട്. സാങ്കേതികവിദ്യയുടെ വളര്‍ച്ചയും യുപിഐ ആപ്പുകള്‍ വഴി ഉള്‍പ്പെടെ സ്വര്‍ണം വാങ്ങാനുള്ള സൗകര്യവും യുവതലമുറയെ ഇതിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു.
Content Highlights: On the occasion of Akshaya Tritiya, Kerala witnessed massive gold sales worth ₹1260 crore across approximately 12,000 jewellery shops statewide. The festival, considered highly auspicious for purchasing gold, continues to drive strong consumer demand and significantly boosts the state’s jewellery industry and local economy.