ജോയിന്റ് ബാങ്ക് അക്കൗണ്ട് ഉടമ മരിച്ചാൽ ഇടപാടുകൾ എങ്ങനെ നടത്തും? പണം ആർക്ക് കിട്ടും

മരണപ്പെട്ട അക്കൗണ്ട് ഉടമയുടെ പേരിൽ ഇടപാടുകൾ നടത്തുന്നത് നിയമവിരുദ്ധമാണ്. പ്രത്യേകിച്ച് മരണത്തിന് മുമ്പ് ഒപ്പിട്ട ചെക്കുകൾ ബാങ്കിൽ നൽകി പണം എടുക്കാൻ പാടില്ല

1 min read|14 Apr 2026, 10:47 am

ഒന്നിലധികം പേരുകൾ ചേർന്ന് ബാങ്ക് അക്കൗണ്ട് തുറക്കുന്നത് സാധാരണമാണ്. പക്ഷേ, അതിൽ ഒരാൾ മരണപ്പെടുമ്പോൾ അക്കൗണ്ടുമായി ബന്ധപ്പെട്ട ഇടപാടുകൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നത് പലർക്കും ആശയക്കുഴപ്പമുണ്ടാക്കും. അത് കൃത്യമായി പരിഹരിച്ചില്ലെങ്കിൽ ഇടപാടുകൾ നിർത്തി വെക്കേണ്ടി വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നിയമപരമായ നടപടികൾ കൃത്യമായി പാലിക്കേണ്ടത് അത്യാവശ്യമാണ്.

മരണശേഷം ഇടപാട് എങ്ങനെ?ജോയിന്റ് അക്കൗണ്ട് ഉടമകളിൽ ഒരാൾ മരണപ്പെട്ടാൽ, അക്കൗണ്ട് സ്വയം നിർജീവമാകുകയോ പൂർണമായി നിലയ്ക്കുകയോ ചെയ്യില്ല. എന്നാൽ, സാധാരണ ഇടപാടുകൾ തുടരാൻ ചില നിബന്ധനകളുണ്ട്.ജീവിച്ചിരിക്കുന്ന അക്കൗണ്ട് ഉടമക്ക് (surviving holder) മാത്രം അക്കൗണ്ട് ഉപയോഗിക്കാനാകില്ല, പ്രത്യേകിച്ച് Fixed Deposit (FD) പോലുള്ള നിക്ഷേപങ്ങളിൽ. കാലാവധി കഴിയും വരെ കാത്തിരിക്കേണ്ടി വരും.ഇനി കാലാവധിക്ക് മുമ്പ് തുക പിൻവലിക്കണമെങ്കിൽ ജീവിച്ചിരിക്കുന്ന അക്കൗണ്ട് ഉടമയും മരിച്ചയാളുടെ നിയമപരമായ അവകാശികളും (legal heirs)ചേർന്ന് ബാങ്കിൽ അപേക്ഷ നൽകണം.

മരണശേഷം എന്തൊക്കെ ചെയ്യരുത്?മരണപ്പെട്ട അക്കൗണ്ട് ഉടമയുടെ പേരിൽ ഇടപാടുകൾ നടത്തുന്നത് നിയമവിരുദ്ധമാണ്. പ്രത്യേകിച്ച് മരണത്തിന് മുമ്പ് ഒപ്പിട്ട ചെക്കുകൾ ബാങ്കിൽ നൽകി പണം എടുക്കാൻ പാടില്ലെന്ന് ബാങ്കിങ് വിദ​ഗ്ധനായ ബാബു കെ എ വിശദീകരിച്ചു. ATM കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുകയും ചെയ്യരുതെന്ന് അദ്ദേഹം കൂട്ടിചേർത്തു. മരണശേഷം നടത്തുന്ന ഇത്തരം ഇടപാടുകൾ എല്ലാം നിയമപരമായ പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നാൽ, കമ്പനിയ്ക്കോ സ്ഥാപനത്തിനോ വേണ്ടി ഔദ്യോഗിക നിലയിൽ ഒപ്പിട്ട ചെക്കുകൾക്ക് ചില സാഹചര്യങ്ങളിൽ തടസ്സമില്ല.

ബാങ്കിനെ അറിയിക്കൽ നിർബന്ധംബാങ്കിന് മരണ വിവരം ലഭിച്ചാൽ മാത്രമേ ആ ബാങ്ക് ഇടപാടുകൾ നിർത്തിവെക്കുകയുള്ളു. അതിനാൽ, മരണ വിവരം എത്രയും പെട്ടെന്ന് ബാങ്കിനെ അറിയിക്കുക. ഒപ്പം ആവശ്യമായ രേഖകൾ (death certificate മുതലായവ) സമർപ്പിക്കുകയും വേണമെന്ന് ബാബു വ്യക്തമാക്കി.

നോമിനിയും ഇടപാടുകാരും ഒരുമിച്ച് മരണപ്പെട്ടാല്‍അസാധാരണ സാഹചര്യത്തിൽ അക്കൗണ്ട് ഉടമയും (account holder) നോമിനിയും (nominee)ഒരുമിച്ച് മരണപ്പെട്ടാൽ അക്കൗണ്ടിലെ തുക നോമിനിയുടെ നിയമപരമായ അവകാശികൾക്ക് ലഭിക്കും.പലിശ വരുമാനത്തിന് നികുതി നൽകേണ്ടത് ആര്?ജോയിന്റ് അക്കൗണ്ടുകളിലെ പലിശ വരുമാനത്തിന് പ്രാഥമിക അക്കൗണ്ട് ഉടമ (primary holder) ആണ് നികുതി നൽകേണ്ടത്.Tax-saving FD പോലുള്ള നിക്ഷേപങ്ങളിൽ നികുതി ഇളവ് ലഭിക്കുന്നത് പ്രാഥമിക ഉടമയ്ക്ക് മാത്രമായിരിക്കും.

  • പ്രധാനമായി ഓർക്കേണ്ട കാര്യങ്ങൾ
  • മരണശേഷം അക്കൗണ്ട് “ഫ്രീസ്” ആകാൻ സാധ്യതയുണ്ട്
  • നിയമപരമായ അവകാശികൾക്ക് ഇക്കാര്യത്തിൽ ഇടപെടാം
  • ബാങ്ക് നടപടികൾ പാലിച്ചാൽ മാത്രമേ തുക കൈപ്പറ്റാൻ സാധിക്കൂ

Content Highlight : Joint bank account holder passed away? Learn the legal procedures, rules for surviving holders, and fixed deposit guidelines in India

To advertise here,contact us