ആഭ്യന്തര ഓഹരി വിപണികൾക്ക് നാളെ അവധി

അടുത്ത എട്ട് വ്യാപാര സെഷനുകളിൽ മൂന്നെണ്ണവും അവധി ദിനങ്ങളാണ് എന്നത് നിക്ഷേപകർ പ്രത്യേകം ശ്രദ്ധിക്കണം

ശ്രീരാമനവമി പ്രമാണിച്ച് രാജ്യത്തെ പ്രമുഖ ഓഹരി വിപണികളായ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും നാളെ പ്രവർത്തിക്കില്ല. ഇതോടെ നിക്ഷേപകർക്ക് ഈ ആഴ്ചയിൽ ഒരു വ്യാപാര ദിനം നഷ്ടമാകും. എന്നാൽ വരും ദിവസങ്ങളിൽ വിപണിയിൽ വലിയ രീതിയിലുള്ള ഇടപാടുകൾക്കും മാറ്റങ്ങൾക്കും സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

കലണ്ടറിൽ അവധിപ്പെരുമഴ

അടുത്ത എട്ട് വ്യാപാര സെഷനുകളിൽ മൂന്നെണ്ണവും അവധി ദിനങ്ങളാണ് എന്നത് നിക്ഷേപകർ പ്രത്യേകം ശ്രദ്ധിക്കണം.

മാർച്ച് 31 ചൊവ്വ - മഹാവീർ ജയന്തി

ഏപ്രിൽ 3 വെള്ളി - ദുഃഖവെള്ളി

ഏപ്രിൽ 14 ചൊവ്വ - അംബേദ്ക്കർ ജയന്തി

തുടർച്ചയായ അവധികൾ വരുന്നതിനാൽ വിപണി തുറന്നിരിക്കുന്ന ദിവസങ്ങളിൽ ഓഹരി വാങ്ങുന്നതിനും വിൽക്കുന്നതിനും വലിയ തിരക്ക് അനുഭവപ്പെട്ടേക്കാം. വ്യാപാര സെഷനുകൾ കുറവായതിനാൽ വിപണിയിലെ ചലനങ്ങൾ കൂടുമെന്നതിനാൽ നിക്ഷേപകർ കരുതലോടെ വേണം നീങ്ങാൻ.

നാളെ ഇക്വിറ്റി, ഡെറിവേറ്റീവ്, എസ്.എൽ.ബി വിഭാഗങ്ങളിൽ വ്യാപാരം നടക്കില്ല. കമ്മോഡിറ്റി മാർക്കറ്റിലും രാവിലെ അവധിയായിരിക്കും. എന്നാൽ വൈകുന്നേരത്തെ സെഷനെക്കുറിച്ച് എക്സ്ചേഞ്ചുകൾ പിന്നീട് അറിയിപ്പ് നൽകും.

Content Highlights: Ram Navami 2026 bank holiday: Are banks, NSE and BSE closed?

To advertise here,contact us