മാർച്ച് മുതൽ പുതിയ മാറ്റങ്ങൾ; ഇക്കാര്യങ്ങൾ അറിയാതെ ഇനി പേഴ്‌സണൽ ലോൺ എടുക്കരുതേ

പലിശ നിരക്കുകളിലോ പ്രോസസ്സിംഗ് ഫീസുകളിലോ ഉള്ള ചെറിയ വ്യത്യാസം പോലും നിങ്ങളുടെ EMI കളിൽ കാര്യമായ സ്വാധീനം ചെലുത്തും

ഏതൊരു ആവശ്യത്തിനും നമ്മൾ ആദ്യം തിരയുന്നത് പേഴ്സണൽ ലോണുകൾ ആണ്. നിങ്ങൾ ഒരു വ്യക്തിഗത വായ്പ എടുക്കാൻ പദ്ധതിയിടുകയാണെങ്കിൽ, മുൻനിര വായ്പാദാതാക്കളുടെ പലിശ നിരക്കുകൾ ശ്രദ്ധാപൂർവ്വം താരതമ്യം ചെയ്യേണ്ടത് അനിവാര്യമാണ്. 2026 മാർച്ച് മുതൽ ഇന്ത്യയിലെ പേഴ്സണൽ ലോൺ നിരക്കുകളിൽ പുതിയ മാറ്റങ്ങൾ ആണ് വരാനിരിക്കുന്നത്.

പലിശ നിരക്കുകളിലോ പ്രോസസ്സിംഗ് ഫീസുകളിലോ ഉള്ള ചെറിയ വ്യത്യാസം പോലും നിങ്ങളുടെ EMI-കളിലും മൊത്തം തിരിച്ചടവ് തുകയിലും കാര്യമായ സ്വാധീനം ചെലുത്തും. അപേക്ഷിക്കുന്നതിന് മുമ്പ് മനസ്സിൽ സൂക്ഷിക്കേണ്ട പ്രധാന കാര്യങ്ങൾക്കൊപ്പം, 2026 മാർച്ചിലെ ടോപ് ബാങ്കുകളുടെ ഏറ്റവും പുതിയ പേഴ്സണൽ ലോൺ പലിശ നിരക്കുകൾ പരിശോധിക്കാം.

അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

  • പലിശ നിരക്കുകൾ തമ്മിൽ താരതമ്യം ചെയ്യുക, ചെറിയ (%) വ്യത്യാസം പോലും മുഴുവൻ റീപേയ്‌മെന്റ് ചെലവിനെ വളരെയധികം ബാധിക്കും.

  • പ്രോസസിംഗ് ഫീസും മറ്റ് ചാർജുകളും വ്യക്തമായി മനസ്സിലാക്കൂ; പലപ്പോഴും ലോൺ അമൗണ്ട് കൂടാൻ കാരണമാകും.

  • റീപേയ്‌മെന്റ് കാലയളവ് പ്രകാരം EMI യിൽ മാറ്റം വരും. ഉദാഹരണത്തിന്, ദീർഘമായ കാലാവധികൾ EMI-കൾ കുറയ്ക്കുമെങ്കിലും മൊത്തം പലിശ നിരക്കുകൾ വർധിക്കുന്നതിനു കാരണമാകും.

  • ക്രെഡിറ്റ് പ്രൊഫൈലും ക്രെഡിറ്റ് സ്കോറും പരിശോധിക്കുക. 750 ൽ കൂടുതൽ ക്രെഡിറ്റ് സ്കോർ, മറ്റ് നിബന്ധനകളും വ്യവസ്ഥകളും പാലിച്ചിട്ടുണ്ടെങ്കിൽ, കുറഞ്ഞ നിരക്കിൽ വ്യക്തിഗത വായ്പകൾ നേടാൻ പലപ്പോഴും സഹായിക്കും.

  • നിങ്ങളുടെ പേഴ്സണൽ ലോണിന് ബാധകമായേക്കാവുന്ന മറ്റ് ഏതെങ്കിലും മറഞ്ഞിരിക്കുന്ന ചാർജുകളെക്കുറിച്ച് അറിഞ്ഞിരിക്കുക. പ്രീപേയ്‌മെന്റ് പിഴകൾ, വൈകിയുള്ള പേയ്‌മെന്റ് ഫീസ് അല്ലെങ്കിൽ ഇൻഷുറൻസ്-ലിങ്ക്ഡ് ഫീസ് പോലുള്ള ചാർജുകൾ മൊത്തം ലോണിനെ ബാധിച്ചേക്കാം.

ബാങ്കുകളും പലിശ നിരക്കുകളും

disclaimer : വ്യക്തിഗത വായ്പ എടുക്കുന്നതിന് മുൻപ് വിദഗ്‌ദ്ധരായ സാമ്പത്തിക ഉപദേശകരുടെ അഭിപ്രായം തേടുക

Content Highlights : Personal loan interest rates March 2026 , 5 key things to check before you apply

To advertise here,contact us