പറഞ്ഞ സമയത്തിന് വണ്ടി നൽകിയില്ല; 'ഒല'യെ കുടഞ്ഞ് ഉപഭോക്ത്ര കമ്മീഷൻ; ഉപഭോക്താവിന് രണ്ടേകാൽ ലക്ഷം നൽകണം

താൻ തൊഴിൽരഹിതനായ ഒരു വ്യക്തിയാണെന്നും വാഹനം ഓടിച്ച് തൊഴിൽ കണ്ടെത്താനായിരുന്നു തന്റെ ശ്രമമെന്നും ഉപയോക്താവ് കമ്മീഷന് മുൻപാകെ പറഞ്ഞു

മുഴുവൻ തുക അടച്ചിട്ടും ഉപയോക്താവിന് പറഞ്ഞ സമയത്തിന് വണ്ടി നൽകാത്തതിനാൽ 'ഒല'യ്ക്ക് പിഴയിട്ട് ഉപഭോക്ത്ര കമ്മീഷൻ. ആന്ധ്ര പ്രദേശിലെ ജില്ലാ ഉപഭോക്ത്ര കമ്മീഷൻ പിഴയിട്ടത്. വണ്ടിയുടെ തുകയായ 1,34,161 രൂപയ്ക്ക് പുറമെ ഒരു ലക്ഷം രൂപ പിഴ നൽകാനാണ് കമ്മീഷൻ ഉത്തരവിട്ടത്. ഒല റോഡ്സ്റ്റർ എക്സ് പ്ലസ് എന്ന വണ്ടിയ്ക്കാൻ ഉപയോക്താവ് ഓർഡർ നൽകിയത്. വണ്ടിയുടെ മുഴുവൻ വിലയും അദ്ദേഹം ഒക്ടോബർ രണ്ടിന് നൽകിയിരുന്നു. ഒക്ടോബർ 23നായിരുന്നു വണ്ടിയുടെ ഡെലിവറി നിശ്ചയിച്ചിരുന്നത്. എന്നാൽ ഡെലിവറി ഉണ്ടായില്ല എന്നുമാത്രമല്ല, മാസങ്ങളോളം നീളുകയും ചെയ്തു.

ഇക്കാലയളവിൽ എല്ലാം കമ്പനിയെ ഉപഭോക്താവ് മെയിലിലൂടെയും, കസ്റ്റമർ സപ്പോർട്ടിലൂടെയും മറ്റുമെല്ലാം ബന്ധപ്പെട്ടിരുന്നു. ഒടുവിൽ ദേശീയ ഉപഭോക്ത്ര ഹെൽപ്പ്ലൈനുമായി ബന്ധപ്പെടുകയായിരുന്നു. നിരവധി തവണ പരാതി പറഞ്ഞിട്ടും കമ്പനി ചെവികൊണ്ടില്ലെന്നും വണ്ടി എത്തിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഉപയോക്താവ് പറഞ്ഞു. വണ്ടി കയ്യിൽ കിട്ടാതിരുന്നിട്ട് കൂടിയും ഡിസംബർ 31ന് ഒടിപി മുഖേന രജിസ്റ്റർ ചെയ്തു. രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആശയവിനിമയം ഒക്കെ ലഭിച്ചെങ്കിലും വണ്ടി മാത്രം ലഭിച്ചില്ല.

താൻ തൊഴിൽരഹിതനായ ഒരു വ്യക്തിയാണെന്നും വാഹനം ഓടിച്ച് തൊഴിൽ കണ്ടെത്താനായിരുന്നു തന്റെ ശ്രമമെന്നും ഉപയോക്താവ് കമ്മീഷന് മുൻപാകെ പറഞ്ഞു. ഉയർന്ന പലിശയ്ക്ക് കടം വാങ്ങിയാണ് വണ്ടിയുടെ തുക കണ്ടെത്തിയത്. ഇപ്പോൾ ഇതേ മോഡലിന്റെ വില രണ്ടര ലക്ഷത്തിനടുത്ത് എത്തിയെന്നും തനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായി എന്നും ഉപഭോക്താവ് പറഞ്ഞു.

തിയ്യതിയെക്കുറിച്ച് പറഞ്ഞത് ഒരു സൂചന മാത്രമാണെന്നും ആ തിയ്യതിയിൽ തന്നെ ഡെലിവറി നടത്തണമെന്നില്ല എന്നുമുള്ള വിചിത്ര വാദമായിഒരുനു ഒലയുടേത്. വാഹനത്തിന്റെ ഡെലിവറി വാഹനം ലഭിക്കുന്ന മുറയ്ക്കേ നടത്താൻ കഴിയുകയുള്ളൂ. പല നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടതുണ്ട് എന്നുമാണ് ഒല പറഞ്ഞത്.

എന്നാൽ ഇതിനെയെല്ലാം തള്ളുകയാണ് കമ്മീഷൻ ചെയ്തത്. ഉപഭോക്താവ് ഒരുപാട് ചോദിച്ചിട്ടും എന്തുകൊണ്ടാണ് ഡെലിവറി നടത്താൻ സാധിക്കാത്തത് എന്നതിൽ കൃത്യമായ മറുപടിയോ അതിനുള്ള തെളിവോ ഒലയുടെ കയ്യിൽ ഉണ്ടായിരുന്നില്ല. ഡെലിവറി തിയ്യതിയിൽ കുറച്ച് മാറ്റങ്ങൾ ഉണ്ടാകാമെങ്കിലും അനന്തമായി നീണ്ടുപോകുന്നത് അംഗീകരിക്കാനാകില്ല. ഡെലിവറിക്ക് തടസ്സമായി നിൽക്കുന്ന ഒരു സാഹചര്യത്തെപ്പറ്റിയും ഒല തെളിവുകൾ ഹാജരാക്കിയിട്ടില്ല.

ഇതോടെയാണ് ഉപയോക്താവ് നൽകിയ വണ്ടിയുടെ വിലയായ 1,34,161 രൂപ 12 ശതമാനം പലിശ നിരക്കിൽ നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടത്. ഉപഭോക്താവിന് ഉണ്ടായ മാനസിക ആഘാതത്തിനും ബുദ്ധിമുട്ടിനും കേസിന്റെ നടത്തിപ്പിനായി ചിലവായ തുകയ്ക്കുമായി ഒരു ലക്ഷം കൂടി പിഴയായി നൽകണമെന്നും കമ്മീഷൻ വിധിക്കുകയായിരുന്നു.

Content Highlights: The Andhra Pradesh District Consumer Commission has ordered Ola to pay a ₹1 lakh penalty for failing to provide a vehicle at the promised time despite receiving the full payment of ₹1,34,161. The commission issued the order after a consumer complaint regarding the delayed delivery.

To advertise here,contact us