സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 760 രൂപയുടെ ഇടിവോടെ 1,13,160 രൂപയും ഗ്രാമിന് 95 രൂപയുടെ കുറവോടെ 1,4145 രൂപ എന്ന നിലയ്ക്കുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ വിലയിലെ ഏറ്റക്കുറച്ചിലുകൾ ഉപഭോക്താക്കളിൽ ആശങ്ക സൃഷ്ടിക്കുകയാണ്.
നിലവിൽ തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നിന്നുള്ള അനൂകൂല റിപ്പോര്‍ട്ട് ആണ് സ്വര്‍ണവില കുറയാന്‍ പ്രധാന കാരണം. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് റിപ്പോര്‍ട്ട്. അനുകൂലമായ യുഎസ് ജോബ് ഡേറ്റ അടിസ്ഥാനമാക്കി പലിനിരക്ക് വര്‍ധിപ്പിക്കാന്‍ അമേരിക്കന്‍ കേന്ദ്രബാങ്ക് തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് യഥാര്‍ഥത്തില്‍ സ്വര്‍ണത്തിന് തിരിച്ചടിയായത്. പലിശനിരക്ക് ഉയര്‍ത്തുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
2026ലെ ഏറ്റവും ഉയർന്ന നിരക്കായ പവന് 1,31,160 രൂപയിൽ നിന്ന് ഇന്ന് 1,13,160 രൂപയിലേക്ക് വില താഴ്ന്നു. ഇതോടെ ഈ വർഷത്തെ ഉയർന്ന നിരക്കിനെ അപേക്ഷിച്ച് ഒരു പവൻ സ്വർണത്തിന് 18,000 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.ഈ വർഷം സ്വർണവില ആദ്യം ശക്തമായി ഉയർന്നതിന് പിന്നാലെയാണ് ഇപ്പോഴത്തെ തിരുത്തൽ. ഉയർന്ന നിരക്കിൽ നിന്ന് 18,000 രൂപ കുറഞ്ഞെങ്കിലും വർഷാരംഭത്തിലെ വിലയേക്കാൾ സ്വർണം ഇപ്പോഴും വിലകൂടിയ നിലയിലാണ്.
അന്താരാഷ്ട്ര സ്വർണവില, ഡോളർ-രൂപ വിനിമയ നിരക്ക്, അമേരിക്കൻ പലിശനയം, ആഗോള സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയാണ് ഇനി വിലയുടെ ദിശ നിർണയിക്കുക. സ്വർണം ഇനിയും കുറയുമോ, അതോ വീണ്ടും റെക്കോർഡ് ഉയരത്തിലേക്ക് കുതിക്കുമോ എന്നതാണ് വിപണി ഉറ്റുനോക്കുന്നത്.
കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ
Content Highlights: Gold Price Today: Gold Rates Fall Sharply in Kerala, Down ₹18,000 Per Pavan From This Year’s Record High — What Happens Next?