സ്വര്‍ണവിലയില്‍ ഇതുവരെയില്ലാത്ത മാറ്റങ്ങള്‍; വിലക്കുറവില്‍ ഇന്നും സ്വര്‍ണം വാങ്ങാം

കേരളത്തില്‍ സ്വര്‍ണവില ഇന്നും കുറഞ്ഞു

1 min read|18 Mar 2026, 10:10 am

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം തുടങ്ങി. ഇനി വില കുറയുമോ അതോ വലിയ രീതിയില്‍ വര്‍ധിക്കുമോ എന്നാണ് ഉപയോക്താക്കള്‍ക്ക് അറിയേണ്ടത്. ഒരാഴ്ച വില കുറഞ്ഞിരുന്ന സാഹചര്യങ്ങളില്‍ സ്വര്‍ണം വാങ്ങാനെത്തിയവര്‍ ധാരാളമാണെന്ന് പറയുകയാണ് ജുവലറി ഉടമകള്‍. വില കുറഞ്ഞുവന്നിരുന്ന സാഹചര്യത്തില്‍ ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്നാണ് വിപണിവിദഗ്ധരുടെ കണ്ടെത്തല്‍. നാളുകള്‍ക്ക് ശേഷം ഇന്നലെ രാവിലെ വില കൂടിയെങ്കിലും ഉച്ചയ്ക്ക് ശേഷവും ഇന്ന് രാവിലെയും വില കുറഞ്ഞിരിക്കുകയാണ്.

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,15,680 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 14,460 രൂപയും . ഇന്നലത്തെ വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ 240 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് 30 രൂപയും. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വ്യത്യാസമുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 11,880 രൂപയാണ് ഇന്നത്തെ വില. പവന് 95,040 രൂപയും. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞിരിക്കുന്നത്.വെള്ളിവിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 275 രൂപയും 10 ഗ്രാമിന് 2750 രൂപയുമായിരുന്ന വെള്ളി വില ഇന്ന് ഒരു ഗ്രാമിന് 265 രൂപയും 10 ഗ്രാമിന് 2650 രൂപയുമായി കുറഞ്ഞിട്ടുണ്ട്. ഇന്നലെ രണ്ട് തവണയാണ് സ്വര്‍ണവില മാറി മറിഞ്ഞത്. രാവിലെ കൂടി നിന്ന സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുറയുകയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 1,15,920 രൂപയിലും 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് പവന് 95,240 രൂപയിലുമാണ് ഒടുവില്‍ വ്യാപാരം നടന്നത്.

മാര്‍ച്ച് മാസത്തെ സ്വര്‍ണവില

മാര്‍ച്ച് 1 രാവിലെ - 1,24,520ഉച്ചയ്ക്ക് ശേഷം - 1,25,040

മാര്‍ച്ച് 2 - 1,25,040

മാര്‍ച്ച് 3 - രാവിലെ 1,24,680ഉച്ചയ്ക്ക് ശേഷം - 1,22,920

മാര്‍ച്ച് 4 - 1,20640

മാര്‍ച്ച് 5 - രാവിലെ 1,19,920ഉച്ചയ്ക്ക് ശേഷം - 1,19,440

മാര്‍ച്ച് 6 - 1,18,880

മാര്‍ച്ച് 7 - 1,20,000

മാര്‍ച്ച് 8 - 1,18,560

മാര്‍ച്ച് 9 - 1,19,080

മാര്‍ച്ച് 10 - 1,19,080

മാര്‍ച്ച് 11 - രാവിലെ 1,19,760ഉച്ചയ്ക്ക് ശേഷം -1,19,320

മാര്‍ച്ച് 12 - 1,18,960

മാര്‍ച്ച് 13 - രാവിലെ 1,18,240ഉച്ചയ്ക്ക് ശേഷം - 1,17,840

മാര്‍ച്ച് 14 - 1,17,080

മാര്‍ച്ച് 16 -രാവിലെ 1,16,720ഉച്ചയ്ക്ക് ശേഷം -1,15,440

മാര്‍ച്ച് 17 - രാവിലെ 1,16,320ഉച്ചയ്ക്ക് ശേഷം - 1,15,920

ഒരാഴ്ച തുടര്‍ച്ചയായി കുറഞ്ഞുനിന്ന സ്വര്‍ണവില ഇന്നലെ രാവിലെ വര്‍ധിച്ചത് സ്വര്‍ണം വാങ്ങാന്‍ പദ്ധതിയിട്ടിരുന്നവരില്‍ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വില കുറയുകയായിരുന്നു. അമേരിക്ക പലിശനിരക്ക് കൂട്ടുമോ എന്ന ആശങ്കയാണ് വിപണിയിലെ ഈ ചാഞ്ചാട്ടത്തിന് പിന്നിലെന്നാണ് ഇതിന് കാരണമായി വിപണിവിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഇന്നാണ് അമേരിക്കയുടെ കേന്ദ്രബാങ്ക് പലിശനിരക്ക് പ്രഖ്യാപിക്കുന്നത്. അതിന്റെ മാറ്റങ്ങള്‍ വരും ദിവസങ്ങളില്‍ വിപണിയില്‍ പ്രതിഫലിച്ചുതുടങ്ങും.

To advertise here,contact us