Top

'വെളിവില്ലാക്കുന്ന് പോലീസ് സ്റ്റേഷൻ'; ആദ്യ എപ്പിസോഡ് അവതരിപ്പിച്ച് ടോവിനോ തോമസ്

ബിബി കമ്പനി എന്ന യൂട്യൂബ് ചാനലിലൂടെയാണ് വെബ് സീരീസ് റിലീസ് ചെയ്തത്

4 Feb 2022 7:31 AM GMT
ഫിൽമി റിപ്പോർട്ടർ

വെളിവില്ലാക്കുന്ന് പോലീസ് സ്റ്റേഷൻ; ആദ്യ എപ്പിസോഡ് അവതരിപ്പിച്ച് ടോവിനോ തോമസ്
X

ബിഗ് ബോസ് മലയാളം രണ്ടാം സീസൺ താരങ്ങൾ ഒരുമിച്ചെത്തുന്ന പുതിയ വെബ് സീരീസ് 'വെളിവില്ലാക്കുന്ന് പോലീസ് സ്റ്റേഷൻ' ആദ്യ എപ്പിസോഡ് പുറത്തിറങ്ങി. ടൊവിനോ തോമസ് ആണ് ആദ്യ എപ്പിസോഡ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അവതരിപ്പിച്ചത്.

''പ്രിയപ്പെട്ട ബിഗ് ബോസ് താരങ്ങൾ അണിനിരക്കുന്ന കോമഡി വെബ് സീരീസ് 'വെളിവില്ലാക്കുന്ന് പോലീസ് സ്റ്റേഷൻ' ആദ്യ എപ്പിസോഡ് അഭിമാനത്തോടെ അവതരിപ്പിക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു...'' ടോവിനോ കുറിച്ചു.

ബിബി കമ്പനി എന്ന യൂട്യൂബ് ചാനലിലൂടെയാണ് വെബ് സീരീസ് റിലീസ് ചെയ്തത്. കെ സുരേഷ് കൃഷ്ണൻ ആണ് സംവിധാനം ചെയ്യുന്നത്. നിഥിൻ എസ് ധരൻ ആണ് കഥ. തിരക്കഥയും സംഭാഷണവും അരുൺ കായംകുളം, എഡിറ്റിങ് എം എസ് അയ്യപ്പൻ നായർ, സംഗീതം സഞ്ജു സജീവ്, അസിസ്റ്റന്റ് സ്റ്റിജോ മാത്യു എന്നിവരാണ്.

സാബുമോൻ, പാഷാണം ഷാജി, ആര്യ, ഫക്രു, മഞ്ജു പത്രോസ്, വീണ, പ്രദീപ് ചന്ദ്രൻ, രഘു, ആർ ജെ സൂരജ്, രേഷ്മ, സുരേഷ് കൃഷ്ണൻ, സാലു കെ ജോർജ്, സുകു സരിത്, ബെന്നി അരുൺ, ശ്രുതി, വിവേക് സാലു, വരുൺ ജി, അരുൺ കായംകുളം എന്നിവരാണ് ആദ്യ എപ്പിസോഡിൽ വേഷമിട്ടിരിക്കുന്നത്. റിലീസിന് പിന്നാലെ മികച്ച പ്രതികരണങ്ങളും വന്നത് തുടങ്ങിയിട്ടുണ്ട്.


Next Story