Top

'രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായിട്ടേ ചെരുപ്പിടൂ'; ഭാരത് ജോഡോ യാത്രയില്‍ ശപഥവുമായി യുവാവ്

രാഹുല്‍ ഗാന്ധിയുടെ ചിത്രമുള്ള പതാകയുമേന്തിയാണ് ഇദ്ദേഹം യാത്രയിലുടനീളം നടക്കുന്നത്

15 Sep 2022 4:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായിട്ടേ ചെരുപ്പിടൂ; ഭാരത് ജോഡോ യാത്രയില്‍ ശപഥവുമായി യുവാവ്
X

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായിട്ടേ ചെരുപ്പിടൂ എന്ന ശപഥവുമായി യുവാവ്. ഹരിയാന സ്വദേശി പണ്ഡിറ്റ് ദിനേശ് ശര്‍മയാണ് കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ഭാരത് ജോഡോ യാത്രയില്‍ ചെരുപ്പിടാതെ നടക്കുന്നത്. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ യുവാവിന്റെ ശപഥം വാര്‍ത്താക്കിയിട്ടുണ്ട്.

ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടന ദിവസം മുതല്‍ ദിനേശ് ശര്‍മ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമാണ്. രാഹുല്‍ ഗാന്ധിയുടെ ചിത്രമുള്ള പതാകയുമേന്തിയാണ് ഇദ്ദേഹം യാത്രയിലുടനീളം നടക്കുന്നത്. കിലോമീറ്ററുകള്‍ താണ്ടുന്ന പദയാത്രയില്‍ രാഹുലിന്റെ ചിത്രമുള്ള ത്രിവര്‍ണ നിറമുള്ള വസ്ത്രമാണ് ദിനേശ് ശര്‍മ ധരിക്കുന്നത്.

യാത്രയുടെ ഭാഗമായി എത്തുന്ന ജനങ്ങളില്‍ അവേശമുണര്‍ത്തുന്ന മുദ്രാവാക്യം വിളികളുമായി നടക്കുന്ന ദിനേശ് ശര്‍മ എല്ലാവര്‍ക്കും കൗതുകമാണ്. ഭാരത് ജോഡോ യാത്ര അവസാനിക്കുന്ന കശ്മീര്‍ വരെ യാത്രയുടെ ശ്രദ്ദാകേന്ദ്രമായിരിക്കും ഈ ഹരിയാന സ്വദേശി.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങള്‍ പങ്കെടുക്കുന്ന ആദ്യ ജനറല്‍ ബോഡി നടക്കുന്നതിനാല്‍ ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് വിശ്രമ ദിവസമാണ്. സംസ്ഥാന നേതാക്കള്‍ കെപിസിസി യോഗത്തിന് പോകുന്നതിനാല്‍ ദേശീയ നേതാക്കള്‍ മാത്രമാകും കൊല്ലത്തുണ്ടാകുക. സെപ്റ്റംബര്‍ ആറിനായിരുന്നു ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടനം.

Story highlights: person who take oath which he do not wear chappal untill Rahul become prime minister


Next Story