Top

പാരമ്പര്യ വൈദ്യന്‍റെ കൊലപാതകം; മൂന്ന് പേ‍ർ കൂടി പിടിയിൽ

18 July 2022 3:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാരമ്പര്യ വൈദ്യന്‍റെ കൊലപാതകം; മൂന്ന് പേ‍ർ കൂടി പിടിയിൽ
X

മലപ്പുറം: പാരമ്പര്യ നാട്ടുവൈദ്യന്‍ ഷാബാ ഷരീഫിന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. വൈദ്യനെ തട്ടികൊണ്ടു വന്ന ചന്തകുന്ന് സ്വദേശികളായ കൂത്രാടന്‍ അജ്മല്‍, പൂളക്കുളങ്ങര ഷബീബ് റഹ്മാന്‍, വണ്ടൂര്‍ പഴയ വാണിയമ്പലം സ്വദേശി ചീര ഷെഫീഖ് എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന എറണാകുളം വാഴക്കാലയിലെ ലോഡ്ജില്‍ നിന്നാണ് പിടികൂടിയത്.

വൈദ്യനെ കൊലപ്പെടുത്തി ചാലിയാറില്‍ തള്ളിയ കേസില്‍ പ്രതി നിലമ്പൂര്‍ മുക്കട്ട സ്വദേശി ഷൈബിന്‍ അഷ്‌റഫ് ഒന്നര വര്‍ഷത്തിന് ശേഷമാണ് അറസ്റ്റിലായത്. നിലമ്പൂർ സ്വദേശികളായ കൈപ്പഞ്ചേരി ഫാസിൽ, കുന്നേക്കാടൻ ഷമീം, പൂളക്കുളങ്ങര ഷബീബ് റഹ്മാൻ, കൂത്രാടൻ മുഹമ്മദ് അജ്മൽ, ഷഫീക്ക് എന്നിവർക്കർ വേണ്ടി പൊലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

മൈസൂരു സ്വദേശിയായ നാട്ടുവൈദ്യനെ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ അഷ്‌റഫും സഹായി നൗഷാദും ചേർന്ന്‌ കൊലപ്പെടുത്തി വെട്ടിനുറുക്കി പുഴയിലേക്കെറിയുകയായിരുന്നു. മൂലക്കുരു ചികിത്സയ്ക്കുള്ള ഒറ്റമൂലി തട്ടിയെടുക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയത്. കേസിനാസ്പദമായ സംഭവം നടന്നത് 2020ലായിരുന്നു. ഷൈബിൻ നൽകിയ മറ്റൊരു പരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പഴയ കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്.

STORY HIGHLIGHT: murder of traditional healer three more where arrested

Next Story