പൊളളലേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടിയും യുവാവും മരിച്ചു
തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഇരുവരും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
24 April 2022 10:18 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലക്കാട്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടിയും യുവാവും മരിച്ചു. പാലക്കാട് കൊല്ലങ്കോട് കിഴക്കേഗ്രാമം സ്വദേശി ധന്യ (16), കിഴക്കേ ഗ്രാമം സ്വദേശി ബാലസുബ്രഹ്മണ്യം (23) എന്നിവരാണ് മരിച്ചത്. തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഇരുവരും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
ഇന്ന് രാവിലെ ആയിരുന്നു സംഭവം. ജന്മദിനമാണെന്ന് പറഞ്ഞ് ബാലസുബ്രഹ്മണ്യം ധന്യയെ വീട്ടിലേക്ക് വിളിച്ചു വരുത്തി തീകൊളുത്തുകയായിരുന്നു. ഇതിനിടെ യുവാവിനും പൊളളലേറ്റു. ബാലസുബ്രഹ്മണ്യത്തിന്റെ വീട്ടിലാണ് ഇരുവരെയും ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. സംഭവത്തെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.
STORY HIGHLIGHTS: in palakkad young man and girl burn to death in kochi
Next Story