Top

'പീഡനവിവരങ്ങള്‍ പങ്കുവച്ചെന്നു പരാതിക്കാരി അവകാശപ്പെട്ടവരെല്ലാം കോടതിയില്‍ ഇതു നിഷേധിച്ചു'; ഫ്രാങ്കോയുടെ അഭിഭാഷകന്‍

14 Jan 2022 7:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പീഡനവിവരങ്ങള്‍ പങ്കുവച്ചെന്നു പരാതിക്കാരി അവകാശപ്പെട്ടവരെല്ലാം കോടതിയില്‍ ഇതു നിഷേധിച്ചു; ഫ്രാങ്കോയുടെ അഭിഭാഷകന്‍
X

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ സാക്ഷിമൊഴികള്‍ എല്ലാം ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലമായതാണ് വിധിയില്‍ നിര്‍ണായകമായതെന്ന് പ്രതിഭാഗം അഭിഭാഷകന്‍. പരാതിക്കാരി പീഡനവിവരങ്ങള്‍ പങ്കുവച്ചെന്നു അവകാശപ്പെട്ടവരെല്ലാം കോടതിയില്‍ ഇതു നിഷേധിക്കുകയാണ് ചെയ്തതെന്നും പ്രതിഭാഗം അഭിഭാഷകന്‍ സി എസ് അജയന്‍ വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചു.

39 സാക്ഷികളെയാണ് വിസ്തരിച്ചു. ഇവര്‍ പൊലീസിനു നല്‍കിയ മൊഴിയും കോടതിയില്‍ നല്‍കിയ മൊഴിയും തമ്മില്‍ വൈരുദ്ധ്യം ഉണ്ടായില്ല. വിചാരണക്കിടെ ഒരു സാക്ഷി പോലും കൂറുമാറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ബിഷപ് ഫ്രാങ്കോയ്ക്ക് അനുകൂലമായ നിര്‍ണായക തെളിവായി ചാനല്‍ അഭിമുഖം മാറിയെന്നും അഭിഭാഷകന്‍ വിധി പ്രസ്താവത്തിന് പിന്നാലെ പ്രതികരിച്ചു.

ഒറ്റവരിയിലായിരുന്നു കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജി.ഗോപകുമാര്‍ ബിഷപ് മുളയ്ക്കലിനെ പീഡനക്കേസില്‍ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കോട്ടയം കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയും മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കന്യാസ്ത്രീയെ 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

എന്നാല്‍, ഫ്രാങ്കോ കേസില്‍ ഉണ്ടായത് നിര്‍ഭാഗ്യകരമായ വിധിയാണെന്നായിരുന്നു കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് ഹരിശങ്കര്‍ (മുന്‍ കോട്ടയം എസ് പി ) നടത്തിയ പ്രതികരണം. വിധി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ തന്നെ അത്ഭുതകരമാണെന്ന് വിലയിരുത്തിയ അദ്ദേഹം ഇരയുടെ മൊഴി തന്നെ പരിഗണിക്കാം എന്ന സുപ്രീം കോടതി വിധി നിലനില്‍കുമ്പോള്‍ വന്ന ഈ വിധിയില്‍ ഞെട്ടലുണ്ടെന്നും ചൂണ്ടിക്കാട്ടി. ചൂഷണം അനുഭവിച്ചവര്‍ അജീവനാന്തം നിശബ്ദത പാലിക്കണമെന്നാണോ കോടതി വിധി നല്‍കുന്ന സന്ദേശം എന്ന ചോദ്യം ഉയര്‍ത്തിയ അദ്ദേഹം വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും വ്യക്തമാക്കി.

Next Story

Popular Stories