Top

'മരക്കാര്‍' സുബൈദയായി മഞ്ജു; കൗണ്ട്ഡൗണ്‍ മോഷന്‍ പോസ്റ്റര്‍

മഞ്ജുവാര്യരുടെ സുബൈദ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്

26 Nov 2021 9:09 AM GMT
ഫിൽമി റിപ്പോർട്ടർ

മരക്കാര്‍ സുബൈദയായി മഞ്ജു; കൗണ്ട്ഡൗണ്‍ മോഷന്‍ പോസ്റ്റര്‍
X

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ കൗണ്ട്ഡൗണ്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത്. മഞ്ജുവാര്യരുടെ സുബൈദ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം തിയേറ്ററിലെത്താന്‍ ഇനി ആറുദിവസം ബാക്കി നില്‍ക്കെയാണ് പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നത്.

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. സിനിമ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാനുളള തീരുമാനം ഏറെ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിനു പിന്നാലെയാണ് ചിത്രം ഡിസംബര്‍ 2ന് തിയേറ്റര്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.



മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാകുന്ന മരക്കാറിന്റെ ബജറ്റ് 100 കോടിയാണ്. തന്റെ ജീവിത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്.



Next Story

Popular Stories