Top

'ഷംഷേരയെ വെറുക്കുന്നവര്‍ സിനിമ കാണാത്തവര്‍'; അധ്വാനത്തെ ബഹുമാനിക്കണമെന്ന് സഞ്ജയ് ദത്ത്

ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം

28 July 2022 11:27 AM GMT
ഫിൽമി റിപ്പോർട്ടർ

ഷംഷേരയെ വെറുക്കുന്നവര്‍ സിനിമ കാണാത്തവര്‍; അധ്വാനത്തെ ബഹുമാനിക്കണമെന്ന് സഞ്ജയ് ദത്ത്
X

ബോളിവുഡ് ചിത്രം 'ഷംഷേര'യുടെ പരാജയത്തില്‍ പ്രതികരിച്ച് നടന്‍ സഞ്ജയ് ദത്ത്. ചിത്രം ബോക്‌സ് ഓഫീസില്‍ നേരിടുന്ന പരാജയത്തിന് പിന്നാലെ ട്രോളുകളും ചര്‍ച്ചകളും ഉണ്ടാകുന്ന സാഹചര്യത്തിലാണ് നടന്റെ പ്രതികരണം. തങ്ങളുടെ അധ്വാനമാണ് ഷംഷേരയെന്ന് എന്ന് സഞ്ജയ് ദത്ത് പറയുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ചിത്രത്തില്‍ രണ്‍ബീറിനൊപ്പം ശക്തമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സഞ്ജയ് ദത്ത് ആണ്.

'ഞങ്ങളുടെ ചോരയും വിയര്‍പ്പും കണ്ണീരും ചേര്‍ന്ന സിനിമയാണിത്. ഇത് സ്‌ക്രീനില്‍ കൊണ്ടുവരികയെന്നത് ഞങ്ങളുടെ സ്വപ്‌നമായിരുന്നു. പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ വേണ്ടിയാണ് സിനിമകള്‍ നിര്‍മ്മിക്കുന്നത്. ചില സിനിമകള്‍ വേഗത്തിലോ മറ്റു ചിലത് വൈകിയോ അതിന്റെ കാഴ്ചക്കാരെ കണ്ടെത്തുന്നു. ഷംഷേരയെ വെറുക്കുന്ന ഒരുപാട് ആളുകളെ കണ്ടെത്തി. ചില വെറുപ്പ് അത് കാണാത്ത ആളുകളില്‍ നിന്നാണ് വന്നത്. നമ്മളുടെ കഠിനാധ്വാനത്തെ ആളുകള്‍ ബഹുമാനിക്കുന്നില്ല എന്നത് ദാരുണമായി തോന്നുന്നു' എന്നും നടന്‍ ചൂണ്ടിക്കാട്ടി.

ഒരു സിനിമാ നിര്‍മ്മാതാവ് എന്ന നിലയിലും അതിനേക്കാള്‍ കൂടുതലായി ഒരു വ്യക്തി എന്ന നിലയിലും ഞാന്‍ കരണിനെ അഭിനന്ദിക്കുന്നു. നാല് പതിറ്റാണ്ട് നീണ്ട എന്റെ കരിയറില്‍ ഞാന്‍ പ്രവര്‍ത്തിച്ച ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ് അദ്ദേഹം. മനസ്സില്‍ തട്ടുന്ന കഥാപാത്രങ്ങള്‍ നല്‍കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. 'അഗ്നിപഥി'ല്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. അദ്ദേഹം ജോലി ചെയ്യുന്നത് വളരെ സമര്‍ത്ഥമായാണ്. ഷംഷേരയിലെ ശുദ്ധ് സിങിന് ഞാന്‍ ജീവസുറ്റതാക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. കരണ്‍ കുടുംബത്തെപ്പോലെയാണ്. വിജയവും പരാജയവും മാറ്റിനിര്‍ത്തിയാല്‍, അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് എപ്പോഴും ഒരു ബഹുമതിയാണ്. ഞാന്‍ എപ്പോഴും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'ഷംഷേര എന്നെങ്കിലും അതിന്റെ പ്രേക്ഷകരെ കണ്ടെത്തും, പക്ഷേ അത് സംഭവിക്കുന്നത് വരെ സിനിമയോട് ഉറച്ചുനില്‍ക്കുന്നു. മഹാമാരിയുടെ ദുഷ്‌കരമായ സമയങ്ങളില്‍ നാല് വര്‍ഷത്തോളം സിനിമയ്‌ക്കൊപ്പം നിന്ന മുഴുവന്‍ യൂണിറ്റിനും അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ഞാന്‍ നന്ദി പറയുന്നു. രണ്‍ബീറും ഞാനും ഈ സിനിമയിലൂടെ ഒരു ബന്ധം സ്ഥാപിച്ചു. സ്‌ക്രീനില്‍ വൈകാരികത സൃഷ്ടിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് മികച്ചതാണ്. ഈ കാലത്തെ ഏറ്റവും കഠിനാധ്വാനിയും കഴിവുള്ളവനുമായ ഒരു നടന്റെ സൃഷ്ടിയില്‍ ആളുകള്‍ വെറുപ്പ് പ്രകടിപ്പിക്കുന്നത് കാണുന്നത് വേദനാജനകമാണ്. കലയും അതിനോടുള്ള നമ്മുടെ പ്രതിബദ്ധതയും വെറുപ്പിനെ മറികടക്കുന്നു. സിനിമയോടും അതിലെ ആളുകളോടും ഞങ്ങള്‍ക്ക് തോന്നുന്ന സ്‌നേഹം പറയുന്ന എല്ലാത്തിനപ്പുറമാണ്' സഞ്ജയ് ദത്ത് കൂട്ടിച്ചേര്‍ത്തു.

Story Highlights; Sanjay Dutt says those who hate Shamshera are the ones who don't watch the movie

Next Story