നിങ്ങളുടെ ആരോഗ്യ വിവരങ്ങൾ പറയാൻ എഐ! 2026ൽ വമ്പൻ അപഗ്രേഡിനൊരുങ്ങി ആപ്പിൾ

ബ്ലൂംബെര്‍ഗിലെ മാര്‍ക്ക് ഗുര്‍മാന്റെ റിപ്പോര്‍ട്ട് പ്രകാരം, ഈ സേവനങ്ങള്‍ അടുത്ത വര്‍ഷത്തോടെ ഉപഭോക്താക്കളിലേക്ക് എത്തും

ആപ്പിളിന്റെ ആരോഗ്യ അധിഷ്ഠിത പ്ലാറ്റ്‌ഫോമായ ആപ്പിള്‍ ഹെല്‍ത്ത് പ്ലസില്‍ എഐ പവേര്‍ഡ് സേവനങ്ങളും ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗിലെ മാര്‍ക്ക് ഗുര്‍മാന്റെ റിപ്പോര്‍ട്ട് പ്രകാരം, ഈ സേവനങ്ങള്‍ അടുത്ത വര്‍ഷത്തോടെ ഉപഭോക്താക്കളിലേക്ക് എത്തും. ഇത് നിലവിലെ ഹെല്‍ത്ത് ആപ്പിന് വലിയ ഒരു അപ്‌ഗ്രേഡ് നല്‍കുമെന്നും ഉപയോക്താക്കള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

ആപ്പിള്‍ ഹെല്‍ത്തും പുതിയ അപ്‌ഡേറ്റിൻ്റെ സവിശേഷതകളും

വെല്‍നെസ് കോച്ചിംഗ്, ഹെല്‍ത്തി ഡയറ്റ്, ആരോഗ്യ സ്ഥിതിവിവരങ്ങള്‍ എന്നിവ ഈ ആപ്പിള്‍ ഹെല്‍ത്ത് പ്ലസ് വാഗ്ദാനം ചെയ്യുന്നു.

സവിശേഷതകള്‍

  • എഐ ഉപയോഗിച്ചുള്ള ആരോഗ്യ പരിശീലനം. ഇത് അസുഖങ്ങള്‍ക്കും ആരോഗ്യാവസ്ഥകള്‍ക്കും അനുയോജ്യമായ ജീവിതശൈലി ഉപദേശങ്ങള്‍ നല്‍കുന്നു.
  • വ്യക്തിഗത ഭക്ഷണ നിര്‍ദേശങ്ങളും ഡയറ്റിന്റെ വിശകലനവും നല്‍കുന്നു.
  • ആരോഗ്യസ്ഥിതി മനസിലാക്കി അനുയോജ്യമായ ശീലങ്ങള്‍ മെച്ചപ്പെടുത്തുന്നു.

ഇതോടെ ഡിജിറ്റല്‍ വെല്‍നെസ് അധിഷ്ഠിതമായ ചാറ്റ്‌ബോട്ടുകളുടെ വളര്‍ച്ചയില്‍ ആപ്പിള്‍ പുതിയൊരു തുടക്കം കുറിക്കുമെന്നാണ് ടെക്ക് ലോകത്തിന്റെ പ്രതീക്ഷ. ആപ്പിള്‍ ഇന്റലിജെന്റ്‌സ് ഇന്‍ഷിയേറ്റീവിന്റെ ഭാഗമായി വരുന്ന ഈ മാറ്റത്തില്‍ സിരിയെയും ഉള്‍പ്പെടുത്തിയേക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

2026ൻ്റെ പകുതിയോടെ സിരിയിലും ചില പ്രധാന നവീകരണങ്ങള്‍ ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതോടെ ഉപയോക്തകള്‍ക്ക് ആരോഗ്യത്തെ പറ്റിയുള്ള ചോദ്യങ്ങള്‍ ചോദിക്കാനും സംശയങ്ങള്‍ പരിഹരിക്കാനും സാധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ios 26 ല്‍ ഹെല്‍ത്ത് പ്ലസ് സേവനം ആദ്യ ഘട്ടത്തില്‍ പ്രതീക്ഷിച്ചിരുന്നു എന്നാല്‍ കൂടുതല്‍ അപ്‌ഗ്രേഡ് പ്രവര്‍ത്തനങ്ങള്‍ക്കായി ഇത് വൈകിപ്പിക്കുകയായിരുന്നു.

ആപ്പിള്‍ ഹെല്‍ത്ത് പ്ലസിന്റെ സബ്‌സ്‌ക്രിപ്ഷന്റെ വില വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഹെല്‍ത്ത് പ്ലസ് ആപ്പ് വഴി നിങ്ങള്‍ക്ക് ഐഫോണിലൂടെയും ആപ്പിള്‍ വാച്ചിലൂടെയും ആരോഗ്യ വിവരങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയും. രോഗപ്രതിരോധത്തിനും പരിചരണത്തിനും സേവനങ്ങള്‍ ആവശ്യമുള്‌ളവര്‍ക്ക് ഇത് ഉപകാരപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Content Highlights- Now AI will tell you your health information; New upgrade in Apple Health Plus

To advertise here,contact us