വെറും എഐ ബോട്ടല്ല, ചാറ്റ്ജിപിടിയില്‍ മറ്റ് ആപ്പുകളുമായി 'ചാറ്റാം'! പുത്തന്‍ അപ്പ്‌ഡേറ്റ്!

വമ്പന്‍ ടാസ്‌കുകള്‍ വരെ കൈകാര്യം ചെയ്യാന്‍ പ്രാപ്തമായി കഴിഞ്ഞു ഓപ്പണ്‍എഐയുടെ സ്വന്തം ചാറ്റ്ജിപിടി

ചാറ്റ്ജിപിടി ഇന്ന് വെറുമൊരു എഐ ചാറ്റ്‌ബോട്ടല്ല. നമ്മള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി മാത്രമല്ല, വമ്പന്‍ ടാസ്‌കുകള്‍ വരെ കൈകാര്യം ചെയ്യാന്‍ പ്രാപ്തമായി കഴിഞ്ഞു ഓപ്പണ്‍എഐയുടെ സ്വന്തം ചാറ്റ്ജിപിടി. ആരും പ്രതീക്ഷിക്കാത്തൊരു അപ്പ്‌ഡേറ്റാണ് ഓപ്പണ്‍ എഐ ഇപ്പോള്‍ ചാറ്റ്ജിപിടിക്ക് നല്‍കിയിരിക്കുന്നത്. ഇമേജ് നിര്‍മാണവും കോഡിങും റിസര്‍ച്ചുമെല്ലാം പുഷ്പം പോലെ ചെയ്യുന്ന ചാറ്റ്ജിപിടിയിലൂടെ ഇനി മറ്റ് ആപ്പുകളുമായി നമ്മുക്ക് കണക്ട് ചെയ്യാന്‍ സാധിക്കുമെന്നതാണ് ഈ സൂപ്പര്‍ അപ്പ്‌ഡേറ്റ്.

കഴിഞ്ഞ ദിവസമാണ് നിരവധി ആപ്പുകളുമായുള്ള സംയോജനത്തെ കുറിച്ചും അതെങ്ങനെ ചാറ്റ്ജിപിയില്‍ പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കുന്ന വീഡിയോ ഓപ്പണ്‍ ഐഎ, അവരുടെ ഔദ്യോഗിക പേജില്‍ പങ്കുവച്ചത്. സ്‌പോട്ടിഫൈ, കാന്‍വാ, ബുക്കിങ്.കോം, കോര്‍സേറ, ഫിഗ്മ തുടങ്ങിയ ആപ്പുകളുമായി ചേര്‍ന്നാണ് പുത്തന്‍ അപ്പ്‌ഡേറ്റ്. യൂസര്‍ പ്രോംപ്റ്റിന് പിപിടി ബേസ്ഡ് പ്ലേലിസ്റ്റും പോഡ്കാസ്റ്റുമെല്ലാം ലഭ്യമാകും.

പുത്തന്‍ വീഡിയോയില്‍ എങ്ങനെ ഈ ആപ്പുകളുമായി ഇന്ററാക്ട് ചെയ്യാം എന്ന് ഈ വീഡിയോയിൽ വ്യക്തമായി കാണിക്കുന്നുണ്ട്. ഇംഗ്ലീഷ് ഭാഷയില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ ഈ അപ്പ്‌ഡേറ്റില്‍ ചാറ്റ്ജിപിടിയുമായി സംവദിക്കാന്‍ കഴിയു. ഇതില്‍ ഏറ്റവും ആകര്‍ഷണീയമായത് സ്‌പോട്ടിഫൈയുമായുള്ള ഇന്റഗ്രേഷനാണ്. ആവശ്യമായ പ്ലേലിസ്റ്റ്, പോഡ്കാസ്റ്റ്, സോങ് എന്നിവയുടെ പോംപ്റ്റ് കൊടുത്താല്‍ മതി, നിമിഷങ്ങള്‍ക്കുള്ളില്‍ സ്പോട്ടിഫൈയിലൂടെ അവ കണ്ടെത്താം ആസ്വദിക്കാം. ഏത് മൂഡിലുള്ള ഗാനം, അല്ലെങ്കില്‍ ഗായകന്‍ എന്നിവയെല്ലാം പ്രോംപ്റ്റായി നല്‍കാം. കണ്ടന്റ് ഒന്ന് അപ്പ്‌ലോഡ് ചെയ്ത് കൊടുത്ത ശേഷം പ്രസന്റേഷന്‍ ക്രിയേറ്റ് ചെയ്യാന്‍ പ്രോംപ്റ്റ് കൊടുത്താല്‍ കാന്‍വ പ്രസന്റേഷന്‍ ചാറ്റ്ജിപിടിയില്‍ അത് ചെയ്ത് തരും. ട്രാവല്‍ പ്ലാനുള്ളവര്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ ബുക്കിങ്.കോം ഇന്റഗ്രേഷനിലൂടെ സാധിക്കും.Content Highlights: Chatgpt's integration with other apps

To advertise here,contact us