ഇരുചക്ര വാഹനങ്ങളുടെ ജിഎസ്ടി പരിഷ്കരണം സെപ്റ്റംബര് 22 മുതല് നിലവില് വരുന്നതോടെ ഉപയോക്താക്കള്ക്ക് അതിന്റെ എല്ലാ ആനുകൂല്യവും ലഭിക്കുമെന്ന് ഇന്ത്യ യമഹ മോട്ടോര് (ഐവൈഎം) പ്രൈവറ്റ് ലിമിറ്റഡ്. ഇരുചക്ര വാഹനങ്ങളുടെ ജിഎസ്ടി യഥാസമയം കുറച്ചതിന് ഇന്ത്യാ സര്ക്കാരിനോട് നന്ദി പറയുന്നുവെന്ന് യമഹ മോട്ടോര് ഇന്ത്യ ഗ്രൂപ്പ് ചെയര്മാന് ഇടാരു ഒട്ടാനി പറഞ്ഞു. ജിഎസ്ടി പരിഷ്കരണം നിലവില് വരുന്നതോടും കൂടി യമഹ R15, FZ-S എന്നിവയ്ക്ക് 17,581 രൂപ വരെ വിലക്കുറവ് ലഭിക്കും.
'ഉത്സവ സീസണില് ഇരുചക്ര വാഹനങ്ങളുടെ ബിസിനസിന് ഉത്തേജനം നല്കാന് ഈ നടപടി സഹായിക്കും. ഇരുചക്ര വാഹനങ്ങള് ഉപഭോക്താക്കള്ക്ക് താങ്ങാവുന്ന വിലയിലാകുന്നതിലൂടെ ഇതിന്റെ പ്രയോജനം ഉപഭോക്താക്കള്ക്ക് നേരിട്ട് ലഭിക്കും. ഈ പരിഷ്കരണം വ്യവസായത്തിന് പോസിറ്റീവ് ആക്കം സൃഷ്ടിക്കുകയും ചെയ്യും. യമഹയില്, ഈ ഇളവിന്റെ മുഴുവന് ആനുകൂല്യവും ഇന്ത്യയിലുടനീളമുള്ള ഞങ്ങളുടെ ഉപഭോക്താക്കള്ക്ക് നല്കുന്നതിലൂടെ ഞങ്ങള്ക്ക് സന്തോഷമുണ്ട്'.
2025 സെപ്റ്റംബര് 22 മുതല് പ്രാബല്യത്തില് വരുന്ന യമഹയുടെ ഇരുചക്ര വാഹന പോര്ട്ട്ഫോളിയോയിലുടനീളം സാധ്യമായ വിലക്കുറവുകള് ചുവടെ കൊടുത്തിരിക്കുന്നു.
Content Highlights: GST revision on two-wheelers Yamaha vehicles at huge price cuts