ന്യുഡൽഹി: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റലി സന്ദർശിക്കുന്ന മോദി മെലോനിക്ക് മിഠായി സമ്മാനിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു പായ്ക്കറ്റ് പാർലെ മെലഡി ടോഫീസാണ് മോദി മെലോനിക്ക് സമ്മാനിച്ചത്.
'പ്രധാനമന്ത്രി മോദി ഞങ്ങൾക്ക് ഒരു സമ്മാനം കൊണ്ടുവന്നു… വളരെ, വളരെ നല്ല ടോഫി' എന്ന് മെലോനി വീഡിയോയിൽ പറയുന്നുണ്ട്. ഇതിന് പിന്നാലെ ഇരുനേതാക്കളും ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. ഇതിന് പിന്നാലെ ഈ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ, മീമുകൾ, എഡിറ്റ് ചെയ്ത ക്ലിപ്പിംഗുകൾ എന്നിവ എക്സിലും ഇൻസ്റ്റഗ്രാമിലും നിറഞ്ഞു.
Thank you for the gift pic.twitter.com/7ePxbJwPbA
മോദിയുടെയും മെലോനിയുടെയും പേരുകൾ സംയോജിപ്പിച്ച "#മെലോഡി" എന്ന ഇതിനകം ശ്രദ്ധേയമായ ഹാഷ്ടാഗിനെ വീണ്ടും അനുസ്മരിപ്പിക്കുന്നതായിരുന്നു മോദി നൽകിയ സമ്മാനം. 2023 ൽ ദുബായിൽ നടന്ന COP28 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രിയോടൊപ്പമുള്ള സെൽഫി “Good friends at COP28 #Melodi.” എന്ന തലക്കെട്ടോടെ മെലോനി പങ്കുവെച്ച പോസ്റ്റ് ഓൺലൈനിൽ ഒരു മീം ഫെസ്റ്റിന് തന്നെ തുടക്കമിട്ടിരുന്നു. അതിനുശേഷം ഇരു നേതാക്കളും തമ്മിലുള്ള കണ്ടുമുട്ടൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.
Content Highlights: Prime Minister Narendra Modi gifted popular Indian 'Melody' toffees to Italian PM Giorgia Meloni during their Rome meeting, playfully nodding to the viral #Melodi hashtag. Watch the heartwarming moment that’s trending worldwide