മൂഡബിദ്രി: ദക്ഷിണ കന്നഡയിൽ നടപ്പാലം തകർന്ന് എട്ട് പേർക്ക് പരിക്ക്. ബുധനാഴ്ച ഉത്സവഘോഷയാത്രക്കിടെയാണ് സംഭവം. പുച്ചെമോഗരുവിലെ ദിവ്യ ഭണ്ഡാര ഘോഷയാത്രക്കിടെയാണ് അപകടം സംഭവിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സുനിൽ ഷെട്ടി മുകാൽഡി, മാരൂർ, ലോകേഷ് ഭണ്ഡാരി എന്നിവരാണ് പരിക്കേറ്റവരിൽ ചിലർ. സംഭവം നടന്നയുടനെ തന്നെ പ്രദേശവാസികൾ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂഡബിദ്രിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന മൂന്ന് പേരുടെ പരിക്കുകൾ ഗുരുതരമാണ്. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്. ധർമ്മനേമ എന്ന ഉത്സവത്തിനിടെ ബാവഡഗുട്ടുവിൽ നിന്ന് ഘോഷയാത്ര നീങ്ങുന്നതിനിടെയാണ് അപ്രതീക്ഷതിമായി പാലം തകർന്നത്. പാലത്തിൽ കയറിയവരുടെ ഭാരം താങ്ങാൻ കഴിയാത്തതാണ് അപകടത്തിന് പിന്നിലെന്നാണ് നിഗമനം.
Content Highlights: Eight people were injured when a suspension footbridge collapsed in Dakshina Kannada. The incident was captured on video and has circulated widely.